ജമ്മു: കാർഗിൽ വിജയത്തിന്‍റെ ഇരുപതാം വാർഷികത്തിന്‍റെ ഭാഗമായുള്ള ജ്യോതി പ്രയാണം തുടങ്ങി. ഇന്ത്യാഗേറ്റിലെ യുദ്ധസ്മാരകത്തിൽ നിന്ന് തുടങ്ങുന്ന ജ്യോതി പ്രയാണം കാർഗിലിലെ ദ്രാസ് യുദ്ധസ്മാരകത്തിലെത്തിക്കും. പ്രയാണത്തിന് പ്രതിരോധ മന്ത്രി രാജ്‍നാഥ് സിംഗ് ദീപം കൊളുത്തി തുടക്കം കുറിച്ചു. പതിനൊന്ന് നഗരങ്ങൾ താണ്ടിയാണ് ദീപശിഖ ദ്രാസിലെത്തുക. പ്രയാണത്തിനിടയിൽ വിദ്യാർത്ഥികളുമായും, പ്രമുഖ വ്യക്തികളുമായും സൈന്യം ആശയവിനിമയം നടത്തും.