Asianet News MalayalamAsianet News Malayalam

കർഷകരുടെ രാജ്യവ്യാപക പ്രതിഷേധം ഇന്ന്; പാകിസ്ഥാൻ ഐഎസ് ഗ്രൂപ്പ് അട്ടിമറി സാധ്യതയെന്ന് രഹസ്യാന്വേഷണ റിപ്പോർട്ട്

കർഷക സമരം ശക്തമാക്കുന്നതിന്റെ ഭാഗമായാണ് കര്‍ഷകര്‍ രാജ്യവ്യാപകമായി ഇന്ന് രാജ് ഭവനുകള്‍ ഉപരോധിക്കുന്നത്. ദില്ലി - യുപി അതിർത്തികളിൽ ഭാരതീയ കിസാൻ യൂണിയന്റെ നേതൃത്വത്തിൽ ട്രാക്ടർ റാലിയും നടക്കും.
 

nationwide protest by farmers today intelligence report says chance for  pakistan is group coup
Author
Delhi, First Published Jun 26, 2021, 8:48 AM IST

ദില്ലി: കർഷകരുടെ ഇന്നത്തെ പ്രതിഷേധത്തിനിടെ പാകിസ്ഥാനിൽ നിന്നുള്ള  ഐ എസ് ഗ്രൂപ്പിൻ്റെ അട്ടിമറി സാധ്യതയെന്ന് രഹസ്യാന്വേഷണ റിപ്പോർട്ട്. ദില്ലി പൊലീസ്, സി ഐ എസ് എഫ് ഉൾപ്പെടെയുള്ളവർക്ക് ഇത് സംബന്ധിച്ച് ജാഗ്രത നിർദ്ദേശം നൽകിയെന്ന് വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. ദില്ലി രാജ്ഭവന് സമീപമുള്ള മൂന്ന് മെട്രോ സ്റ്റേഷനുകൾ അടച്ചിടാൻ തീരുമാനിച്ചു. രാജ്ഭവന് സുരക്ഷ കൂട്ടിയെന്നും ദില്ലി പൊലീസ് അറിയിച്ചു.

കർഷക സമരം ശക്തമാക്കുന്നതിന്റെ ഭാഗമായാണ് കര്‍ഷകര്‍ രാജ്യവ്യാപകമായി ഇന്ന് രാജ് ഭവനുകള്‍ ഉപരോധിക്കുന്നത്. കൃഷിയും ജനാധിപത്യവും സംരക്ഷിക്കണമെന്ന മുദ്രാവാക്യമുയര്‍ത്തിയാണ് ഉപരോധം. രാഷ്ട്രപതിക്കും ഗവര്‍ണര്‍മാര്‍ക്കും നിവേദനവും സമര്‍പ്പിക്കും. ഉപരോധം അക്രമാസക്തമാകാതിരിക്കാന്‍ എല്ലാ മുന്‍കരുതലുകളും സ്വീകരിച്ചതായി സംയുക്ത കിസാന്‍ മോര്‍ച്ച നേതാക്കള്‍ അറിയിച്ചു. ദില്ലി - യുപി അതിർത്തികളിൽ ഭാരതീയ കിസാൻ യൂണിയന്റെ നേതൃത്വത്തിൽ ട്രാക്ടർ റാലിയും നടക്കും.

പഞ്ചാബ്, ഹരിയാന സംസ്ഥാനങ്ങളുടെ രാജ്ഭവനുകൾക്ക് മുന്നിൽ വൻ റാലിക്ക് കർഷക സംഘടനകൾ ഒരുങ്ങിക്കഴിഞ്ഞു.  ചണ്ഡിഗഡിലേക്ക് പഞ്ച്കുലയിൽ നിന്ന് പതിനൊന്ന് കിലോമീറ്റർ മാർച്ച് നടത്തും. സംയുക്ത കിസാൻ മോർച്ചയുടെ പ്രധാന നേതാക്കൾ നേതൃത്വം നൽകും. കനത്ത സുരക്ഷയാണ് പൊലീസ് സജ്ജമാക്കിയിരിക്കുന്നത്.

Read Also: കര്‍ഷക സമരത്തിന് 7 മാസം; സമരഭൂമിയിൽ മരിച്ചത് 502 കര്‍ഷകര്‍,നിയമം പിൻവലിക്കാനാകില്ലെന്ന് ആവര്‍ത്തിച്ച് കേന്ദ്രം


കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

Follow Us:
Download App:
  • android
  • ios