പത്ത് സംഘങ്ങളായി നൂറോളം പൊലീസ് ഉദ്യോഗസ്ഥരെയാണ് കേസ് അന്വേഷണത്തിനായി നിയോഗിച്ചത്. കേസിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ബിജെപിയും നാവികൻ്റെ കുടുംബവും രംഗത്തെത്തി.
മുംബൈ: നാവികനെ അജ്ഞാതർ തട്ടിക്കൊണ്ടുപോയി ചുട്ടുകൊന്ന സംഭവത്തില്‍ നാവികന് പണം കടമായി നൽകിയ സഹപ്രവർത്തകനെ പൊലീസ് ചോദ്യം ചെയ്യുന്നു. ഇയാളിൽ നിന്ന് ആറ് ലക്ഷം രൂപ അന്തരിച്ച സൂരജ് ദുബെ കടമായി വാങ്ങിയിരുന്നു. ഓഹരി വിപണിയിലെ ഇടപാടുകൾക്കായി ആണ് ഈ പണം ചെലവഴിച്ചത്. കൊല്ലപ്പെടുന്നതിന് മുമ്പ് നിരന്തരം സൂരജിനെ ഇയാൾ ഫോണിൽ വിളിച്ചതായി തെളിവ് പൊലീസിന് കിട്ടി.
പലതവണ ആവശ്യപ്പെട്ടിട്ടും പണം തിരികെ നൽകാൻ സൂരജിന് കഴിഞ്ഞിരുന്നില്ലെന്ന് പൊലീസ് പറയുന്നു. നാവികനെ തട്ടിക്കൊണ്ടുപോയ ചെന്നൈ വിമാനത്താവളത്തിൽ അടുത്ത സിസിടിവി ദൃശ്യങ്ങൾ അടക്കം പരിശോധിക്കാൻ മുംബൈ പൊലീസ് ചെന്നൈയിലെത്തി. പത്ത് സംഘങ്ങളായി നൂറോളം പൊലീസ് ഉദ്യോഗസ്ഥരെയാണ് കേസ് അന്വേഷണത്തിനായി നിയോഗിച്ചത്. കേസിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ബിജെപിയും നാവികൻ്റെ കുടുംബവും രംഗത്തെത്തി.
