കേന്ദ്ര സര്‍ക്കാര്‍ നടപ്പിലാക്കിയ സ്വച്ഛ് ഭാരത്, ഡിജിറ്റല്‍ ഇന്ത്യ, ബേട്ടി ബചാവോ ബേട്ടി പഠാവോ തുടങ്ങിയ പദ്ധതികളും പാഠ്യപദ്ധതിയിൽ ഉള്‍പ്പെടുത്താനും നിര്‍ദേശമുണ്ട്.

ബംഗലൂരു: നോട്ട് നിരോധനം ഇനി മുതല്‍ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് പഠന വിഷയം. രാജ്യത്തെമ്പാടുമുള്ള സ്കൂളുകളിൽ പാഠ്യപദ്ധതിയിൽ നോട്ട് അസാധുവാക്കല്‍ എന്ന ആശയം ഉള്‍പ്പെടുത്താന്‍ നാഷണൽ കൗൺസിൽ ഫോർ എജ്യൂക്കേഷൻ റിസർച്ച് ആന്റ് ട്രെയ്നിം​ഗ് വിഭാ​ഗം (എന്‍സിഇആര്‍ടി) ശുപാര്‍ശ ചെയ്തു. 

കേന്ദ്ര സര്‍ക്കാര്‍ നടപ്പിലാക്കിയ സ്വച്ഛ് ഭാരത്, ഡിജിറ്റല്‍ ഇന്ത്യ, ബേടി ബചാവോ ബേടി പഠാവോ തുടങ്ങിയ പദ്ധതികളും പാഠ്യപദ്ധതിയിൽ ഉള്‍പ്പെടുത്താനും നിര്‍ദേശമുണ്ട്. വിദ്യാഭ്യാസ വിദഗ്ധരുടെ യോഗത്തിലാണ് പുതിയ തീരുമാനം. 2016 നവംബര്‍ എട്ടിനാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി നോട്ട് നിരോധനം പ്രഖ്യാപിച്ചത്.