ദില്ലി: മോദി സര്‍ക്കാരിനെ വിമര്‍ശിക്കാന്‍ ഇന്ത്യക്കാര്‍ ഭയപ്പെടുന്നുവെന്ന ബജാജ് ഗ്രൂപ്പ് ചെയര്‍മാന്‍ രാഹുല്‍ ബജാജിന്‍റെ വിമര്‍ശനം പ്രചരിപ്പിക്കുന്നതിനെതിരെ രൂക്ഷ പ്രതികരണവുമായി ധനമന്ത്രി നിര്‍മ്മല സീതാരാമന്‍. രാഹുലിന്‍റെ പ്രതികരണത്തിന് അമിത് ഷാ മറുപടി നല്‍കിയതാണ്, അത് ശ്രദ്ധിക്കാതെ രാഹുലിന്‍റെ അഭിപ്രായം പ്രചരിപ്പിക്കുന്നത്  രാജ്യതാത്പര്യത്തെ വൃണപ്പെടുത്തുന്നതെന്ന് ധനമന്ത്രി പറഞ്ഞു. ട്വിറ്ററിലൂടെയായിരുന്നു മന്ത്രിയുടെ പ്രതികരണം.

ബജാജ് ഉന്നയിച്ച വിമര്‍ശനങ്ങള്‍ക്ക് ആഭ്യന്തരമന്ത്രി അമിത് ഷാ ഉത്തരം നല്‍കിയിട്ടുണ്ട്. ഒരാളുടെ ചിന്തകള്‍ പ്രചരിപ്പിക്കുന്നതിനേക്കാൾ മികച്ച മാർഗ്ഗം എല്ലായ്പ്പോഴും ഉത്തരം തേടുന്നതാണ് , അത് ഏറ്റുപിടിക്കുന്നത് ദേശീയ താൽപ്പര്യത്തെ ബാധിക്കും, സീതാരാമൻ ട്വീറ്റ് ചെയ്തു. 

മും​ബൈ​യി​ല്‍ ദ ​ഇ​ക്ക​ണോ​മി​ക് ടൈം​സിന്‍റെ പു​ര​സ്‌​കാ​രച്ച​ട​ങ്ങി​ല്‍ കേ​ന്ദ്ര ആ​ഭ്യ​ന്ത​ര​മ​ന്ത്രി അ​മി​ത്ഷാ ഉ​ൾ​പ്പെ​ടെ​യു​ള്ള പ്ര​മു​ഖ​ർ വേ​ദി​യി​ലി​രി​ക്ക​വെ​യാ​ണ് രാ​ഹു​ൽ ബ​ജാ​ജി​ന്‍റെ വി​മ​ർ​ശ​നം. യു​പി​എ സ​ര്‍​ക്കാ​രി​ന്‍റെ കാ​ല​ത്ത് ആ​രെ​വേ​ണ​മെ​ങ്കി​ലും വി​മ​ർ​ശി​ക്കാ​ൻ ക​ഴി​യു​മാ​യി​രു​ന്നു. അ​ത് നി​ങ്ങ​ൾ ന​ല്ല രീ​തി​യി​ൽ ചെ​യ്തു. പ​ക്ഷേ മോ​ദി സ​ർ​ക്കാ​രി​നെ വി​മ​ർ​ശി​ക്കാ​ൻ രാ​ജ്യ​ത്ത് പ​ല​ർ​ക്കും ആ​ത്മ​വി​ശ്വാ​സ​മി​ല്ല. വി​മ​ര്‍​ശ​ന​ങ്ങ​ളെ ശ​രി​യാ​യ രീ​തി​യി​ൽ സ​ര്‍​ക്കാ​ര്‍ ഉ​ള്‍​ക്കൊ​ള്ളു​ന്നി​ല്ലെ​ന്നും രാ​ഹു​ൽ ബ​ജാ​ജ് പ​റ​ഞ്ഞു. 

ആ​രും ഭ​യ​ക്കേ​ണ്ട കാ​ര്യ​മി​ല്ലെ​ന്നാ​യി​രു​ന്നു അ​മി​ത്ഷാ ​ഇ​തി​നു മ​റു​പ​ടി​യാ​യി അ​തേ വേ​ദി​യി​ല്‍ പ​റ​ഞ്ഞ​ത്. മ​ഹാ​ത്മാ ഗാ​ന്ധി​യു​ടെ ഘാ​ത​ക​ന്‍ നാ​ഥു​റാം ഗോ​ഡ്‌​സെ​യെ ദേ​ശ​ഭ​ക്ത​ന്‍ എ​ന്നു വി​ളി​ച്ച ബി​ജെ​പി എം​പി പ്ര​ജ്ഞാ സിം​ഗ് ഠാ​ക്കൂ​റി​നെ​ക്കു​റി​ച്ചും രാ​ഹു​ല്‍ ബ​ജാ​ജ് പ​രാ​മ​ര്‍​ശി​ച്ചു. ആ​രാ​ണു ഗാ​ന്ധി​യെ വെ​ടി​വെ​ച്ച​തെ​ന്ന കാ​ര്യ​ത്തി​ല്‍ ആ​ര്‍​ക്കെ​ങ്കി​ലും സം​ശ​യ​മു​ണ്ടോ? എ​നി​ക്ക​റി​യി​ല്ല.’- അ​ദ്ദേ​ഹം പ​റ​ഞ്ഞു. പു​ര​സ്കാ​ര ച​ട​ങ്ങി​ൽ അ​മി​ത്ഷാ​യെ കൂ​ടാ​തെ കേ​ന്ദ്ര​മ​ന്ത്രി​മാ​രാ​യ നി​ർ​മ​ല സീ​താ​രാ​മ​ൻ, പി​യൂ​ഷ് ഗോ​യ​ൽ തു​ട​ങ്ങി​യ​വ​രും പ​ങ്കെ​ടു​ത്തു.