പട്ന: ബിഹാർ മന്ത്രിസഭയിൽ ആഭ്യന്തര വകുപ്പ് മുഖ്യമന്ത്രി നിതീഷ് കുമാറിന് തന്നെ ലഭിക്കും. ഉപമുഖ്യമന്ത്രിമാരായ താര കിഷോർ പ്രസാദ്, രേണു ദേവി എന്നിവർ ധനം, ഗ്രാമവികസന വകുപ്പുകൾ കൈകാര്യം ചെയ്യും. ജിതൻ റാം മാഞ്ചിയുടെ മകൻ സന്തോഷ് സുമന് ചെറുകിട ജലസേചനം, പിന്നാക്ക ക്ഷേമ വകുപ്പുകൾ ലഭിക്കും. വിഐപി പാർട്ടി അധ്യക്ഷൻ മുകേഷ് സാഹ്നി മൃഗസംരക്ഷണം, ഫിഷറീസ് വകുപ്പുകൾ കൈകാര്യം ചെയ്യും.