Asianet News MalayalamAsianet News Malayalam

ഇന്ത്യയിൽ കൊവിഡ് വൈറസിന് ജനിതക വ്യതിയാനം സംഭവിച്ചിട്ടില്ലെന്ന് കേന്ദ്ര ആരോ​ഗ്യമന്ത്രി

കൊവിഡ് പ്രതിരോധത്തിൽ കേരളത്തിനുണ്ടായ വീഴ്ച മറ്റു സംസ്ഥാനങ്ങൾക്ക് ഒരു പാഠമാണെന്നും പ്രതിരോധപ്രവർത്തനത്തിലെ വീഴ്ചകൾ എങ്ങനെയാണ് സാഹചര്യങ്ങൾ കൂടുതൽ ഗൗരവകരമാക്കുന്നതെന്നും ഇതിലൂടെ മനസിലാക്കാമെന്നും ആരോ​ഗ്യമന്ത്രി ചൂണ്ടിക്കാട്ടി. 

no mutation reported to covid virus in india says health minister
Author
Mumbai, First Published Oct 18, 2020, 3:24 PM IST

ദില്ലി: ഇന്ത്യയിൽ കൊവിഡ് വൈറസിന് ജനിതക വ്യതിയാനം സംഭവിച്ചിട്ടില്ലെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഡോ.ഹർഷ വർധൻ. വാക്സിൻ പരീക്ഷണങ്ങൾ അന്തിമഘട്ടത്തിൽ എത്തി നിൽക്കുമ്പോൾ ആണ് വൈറസിന് ജനിതക വ്യതിയാനം സംഭവിച്ചിട്ടില്ലെന്ന് ആരോഗ്യമന്ത്രി വ്യക്തമാക്കിയത്. വൈറസിൻ്റെ സ്വഭാവ സവിശേഷതകൾക്ക് മാറിയിട്ടില്ല എന്നത് വാകസിൻ പ്രയോഗത്തിന് വലിയ പ്രതീക്ഷ നൽകുന്നുണ്ട്. 

കൊവിഡ് പ്രതിരോധത്തിൽ കേരളത്തിനുണ്ടായ വീഴ്ച മറ്റു സംസ്ഥാനങ്ങൾക്ക് ഒരു പാഠമാണെന്നും പ്രതിരോധപ്രവർത്തനത്തിലെ വീഴ്ചകൾ എങ്ങനെയാണ് സാഹചര്യങ്ങൾ കൂടുതൽ ഗൗരവകരമാക്കുന്നതെന്നും ഇതിലൂടെ മനസിലാക്കാമെന്നും ആരോ​ഗ്യമന്ത്രി ചൂണ്ടിക്കാട്ടി. കേരളത്തിൽ ആദ്യഘട്ടത്തിൽ കൊവിഡ് രോ​ഗികളുടെ എണ്ണം കുറവായിരുന്നു. എന്നാൽ ഓണത്തിന് ശേഷം രോ​ഗികളുടെ എണ്ണം കൂടി. 

ഓണഘോഷത്തിൽ പ്രതിരോധ മാ‍ർ​ഗങ്ങൾ സ്വീകരിച്ചില്ല. ഇതോടെ പ്രതിദിന കൊവിഡ് കേസുകളുടെ എണ്ണം രണ്ടായിരമായിരുന്നത് ഉയ‍ർന്നു. മറ്റു സംസ്ഥാനങ്ങൾ കേരളത്തിനുണ്ടായ ഈ വീഴ്ചയിൽ നിന്നും പാഠം ഉൾക്കൊള്ളണം. കൊവിഡ് നിയന്ത്രണങ്ങളിൽ വന്ന ഇളവും കേരളത്തിന് തിരിച്ചടിയായെന്നും ആരോ​ഗ്യമന്ത്രി ചൂണ്ടിക്കാട്ടി. 

Follow Us:
Download App:
  • android
  • ios