ഭോ​പ്പാ​ൽ: ശൗ​ചാ​ല​യ​ങ്ങ​ളും അ​ഴു​ക്കു​ചാ​ലു​ക​ളും വൃ​ത്തി​യാ​ക്കാ​ന​ല്ല താ​ൻ എം​പി​യാ​യ​തെ​ന്ന് ബി​ജെ​പി നേ​താ​വ് പ്ര​ഗ്യാ സിം​ഗ് ഠാ​ക്കൂ​ർ. മ​ധ്യ​പ്ര​ദേ​ശി​ൽ പാ​ർ​ട്ടി പ്ര​വ​ർ​ത്ത​ക​രോ​ടാ​ണ് പ്രഗ്യാ ഇ​ക്കാ​ര്യം പ​റ​ഞ്ഞ​ത്താ​ൻ സ​ത്യ​സ​ന്ധ​മാ​യി പ്ര​വ​ർ​ത്തിക്കു​മെ​ന്നും പ്ര​ഗ്യാ കൂ​ട്ടി​ച്ചേ​ർ​ത്തു. എഎന്‍ഐ ആണ് ഈ വീഡിയോ പുറത്തുവിട്ടത്. 

മാ​ലേ​ഗാ​വ് സ്ഫോ​ട​ന​ക്കേ​സി​ൽ പ്ര​തി​യാ​യി​രു​ന്ന പ്ര​ജ്ഞ ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ കോ​ണ്‍​ഗ്ര​സി​ന്‍റെ മു​തി​ർ​ന്ന നേ​താ​വും ര​ണ്ട് ത​വ​ണ മ​ധ്യ​പ്ര​ദേ​ശ് മു​ഖ്യ​മ​ന്ത്രി​യു​മാ​യി​രു​ന്ന ദി​ഗ് വി​ജ​യ് സിം​ഗി​നെ പാ​ര​ജ​യ​പ്പെ​ടു​ത്തി​യാ​ണ് പാ​ർ​ല​മെ​ന്‍റി​ലെ​ത്തി​യ​ത്.

ബിജെപി എംപിയും നടിയുമായ ഹേമ മാലിനി കേന്ദ്ര സഹമന്ത്രി അനുരാഗ് ഠാക്കൂറുമായി ചേര്‍ന്ന് പാര്‍ലമെന്‍റ് പരിസരത്ത് ശുചീകരണ പ്രവര്‍ത്തനം നടത്തിയതുമായി ബന്ധപ്പെട്ടാണ് പ്രഗ്യായുടെ പ്രതികരണം എന്നാണ് സൂചന. ഹേമ മാലിനിയുടെ പാര്‍ലമെന്‍റ് പരിസരത്തെ പ്രവര്‍ത്തനം സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരുന്നു.