Asianet News MalayalamAsianet News Malayalam

ദീപ് സിദ്ദു ഉടൻ പിടിയിലാകും; 40 കർഷകനേതാക്കൾക്ക് ചോദ്യം ചെയ്യലിന് നോട്ടീസ് അയച്ചെന്നും പൊലീസ്

കഴിഞ്ഞ ദിവസം അറസ്റ്റിലായ സുഖ്ദേവ് സിങ്ങ് ചെങ്കോട്ട അക്രമത്തിന്റെ സൂത്രധാരന്മാരിൽ ഒരാളാണെന്ന് പൊലീസ് പറഞ്ഞു. 65 കാരനായ സുഖ്ദേവ് സിങ്ങിനെ ചണ്ഡിഗഡിൽ നിന്നാണ് അറസ്റ്റ് ചെയ്തത്. ട്രാക്ടർ റാലിയുമായി ബന്ധപ്പെട്ട് അറസ്റ്റിലായവരുടെ എണ്ണം 127 ആയി

notice to 40 farmer leaders to attend questioning
Author
Delhi, First Published Feb 8, 2021, 11:43 AM IST

ദില്ലി: 40 കർഷക നേതാക്കൾക്ക് ചോദ്യം ചെയ്യലിന് ഹാജരാകാൻ നോട്ടീസ് നൽകിയെന്ന് ദില്ലി പൊലീസ്.  ക്രൈം ബ്രാഞ്ചാണ് നോട്ടീസ് നൽകിയത്. ദീപ് സിദ്ദു, ലക്കാൻ സാധന എന്നിവർ ഉടൻ പിടിയിലാകുമെന്നും പൊലീസ് പറഞ്ഞു.

കഴിഞ്ഞ ദിവസം അറസ്റ്റിലായ സുഖ്ദേവ് സിങ്ങ് ചെങ്കോട്ട അക്രമത്തിന്റെ സൂത്രധാരന്മാരിൽ ഒരാളാണെന്ന് പൊലീസ് പറഞ്ഞു. 65 കാരനായ സുഖ്ദേവ് സിങ്ങിനെ ചണ്ഡിഗഡിൽ നിന്നാണ് അറസ്റ്റ് ചെയ്തത്. ട്രാക്ടർ റാലിയുമായി ബന്ധപ്പെട്ട് അറസ്റ്റിലായവരുടെ എണ്ണം 127 ആയി.ദീപ് സിദ്ദു, ലക്കാൻ സാധന എന്നിവർ നീരീക്ഷണ വലയത്തിലാണെന്നും പൊലീസ് പറഞ്ഞു. എന്നാൽ, ചോദ്യം ചെയ്യലിന് ഹാജരാകാൻ നോട്ടീസ് കിട്ടിയിട്ടില്ലെന്ന് കർഷക നേതാക്കൾ പ്രതികരിച്ചു. 

അതേസമയം, ഭാവി സമരപരിപാടികളെക്കുറിച്ച് ചർച്ച ചെയ്യാൻ സംയുക്ത കിസാൻ മോർച്ച യോഗം ഇന്ന് ചേർന്നേക്കും. പ്രതിഷേധം ശക്തമാക്കുന്നതിന്റെ ഭാഗമായി വിവിധയിടങ്ങളിൽ കർഷകരുടെ മഹാ പഞ്ചായത്ത് ചേരുകയാണ്. സിംഘു ഉൾപ്പെടെ സമരം നടക്കുന്ന ദില്ലി അതിർത്തികളിൽ കനത്ത സുരക്ഷ തുടരുകയാണ്. 

Read Also: കർഷക സമരം എന്തിനു വേണ്ടിയെന്ന് വിശദീകരിക്കാൻ ആർക്കും ആയില്ല; വിമർശിച്ച് പ്രധാനമന്ത്രി മോദി...
 

Follow Us:
Download App:
  • android
  • ios