ദില്ലി: ദില്ലി മജീദിയ ആശുപത്രിയിൽ നഴ്സുമാരുടെ പ്രതിഷേധം. കൊവിഡ് ഡ്യൂട്ടിയിലുള്ള നഴ്സുമാർക്ക് അടിസ്ഥാനസൗകര്യം ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് സമരം ചെയ്ത 84 നഴ്സുമാരെ മാനേജ്മെന്റ് പിരിച്ചുവിട്ടെന്നാണ് ഇവർ പറയുന്നത്. മലയാളികൾ ഉൾപ്പടെയുള്ളവരെയാണ് പിരിച്ചുവിട്ടത്. ഇതിനെതിരെയാണ് നഴ്സുമാർ പ്രതിഷേധിക്കുന്നത്. 

രാജ്യത്ത് കൊവിഡ് രോ​ഗികളുടെ എണ്ണത്തിൽ മൂന്നാം സ്ഥാനത്തുള്ള സംസ്ഥാനമാണ് ദില്ലി. 41,820 കൊവിഡ് കേസുകളാണ് ഇതുവരെ ഇവിടെ റിപ്പോർട്ട് ചെയ്തത്. മഹാരാഷ്ട്ര, തമിഴ്നാട് സംസ്ഥാനങ്ങളാണ് ഒന്നും രണ്ടും സ്ഥാനങ്ങളിലുള്ളത്. 

രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണം 9 ലക്ഷത്തിലേക്ക് അടുക്കുന്നു. 24 മണിക്കൂറിനിടെ 28,701 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ ആകെ രോഗബാധിതരുടെ എണ്ണം 8,78,254 ആയി. നിലവിലെ നിലയിൽ മുന്നോട്ട് പോകുകയാണെങ്കിൽ നാളെയോടെ രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണം 9 ലക്ഷം കടക്കും. 500 മരണങ്ങളാണ് കഴിഞ്ഞ 24 മണിക്കൂറിൽ ഔദ്യോഗികമായി സ്ഥിരീകരിക്കപ്പെട്ടത്. 
ഇതോടെ രാജ്യത്തെ ആകെ മരണം 23,174 ആയി.

Read Also: കണ്ണൂരില്‍ നിരീക്ഷണത്തിലിരിക്കെ മരിച്ച‍ സ്ത്രീക്ക് കൊവിഡ് സ്ഥിരീകരിച്ചു...