Asianet News MalayalamAsianet News Malayalam

മെഹ്ബൂബ മുഫ്തിയെ സന്ദര്‍ശിച്ച് ഒമര്‍ അബ്ദുള്ളയും ഫരൂഖ് അബ്ദുള്ളയും

കഴിഞ്ഞ വര്‍ഷം ഓഗസ്റ്റ് മുതല്‍ വീട്ടില്‍ കരുതല്‍ തടങ്കലിലായിരുന്ന മഹ്ബൂബയെ പതിനാല് മാസത്തിന് ശേഷമാണ് മോചിപ്പിച്ചത്.എന്നേക്കുമായി കരുതല്‍ തടങ്കല്‍ പാടില്ലെന്ന സുപ്രീംകോടതി പരാമര്‍ശത്തിന്പിന്നാലെയാണ് മോചനം.

Omar abdullah visit Mehbooba Mufti with father Farooq Abdullah
Author
Delhi, First Published Oct 14, 2020, 6:36 PM IST

ദില്ലി: മുന്‍ മുഖ്യമന്ത്രിയും പിഡിപി നേതാവുമായ മെഹ്ബൂബ മുഫ്തിയെ സന്ദര്‍ശിച്ച് ഒമര്‍ അബ്ദുള്ളയും ഫരൂഖ് അബ്ദുളളയും. ജമ്മുകശ്മീരിലെ 370-ാം അനുഛേദം റദ്ദാക്കിയതിന് പിന്നാലെവീട്ടുതടങ്കലിലാക്കപ്പെട്ട മെഹബൂബ മുഫ്തിക്ക് മോചനം ലഭിച്ചത് കഴിഞ്ഞ ദിവസമാണ്. ഇരുവരും സന്ദര്‍ശിച്ച വിവരം ഒമര്‍ അബ്ദുള്ള ട്വിറ്ററിലൂടെയാണ് അറിയിച്ചത്. ട്വീറ്റ് റീട്വീറ്റ് ചെയ്ത മെഹ്ബൂബ കടിക്കാഴ്ചയുടെ സന്തോഷം അറിയിച്ചു. 

കഴിഞ്ഞ വര്‍ഷം ഓഗസ്റ്റ് മുതല്‍ വീട്ടില്‍ കരുതല്‍ തടങ്കലിലായിരുന്ന മഹ്ബൂബയെ പതിനാല് മാസത്തിന് ശേഷമാണ് മോചിപ്പിച്ചത്.എന്നേക്കുമായി കരുതല്‍ തടങ്കല്‍ പാടില്ലെന്ന സുപ്രീംകോടതി പരാമര്‍ശത്തിന്പിന്നാലെയാണ് മോചനം.

കഴിഞ്ഞ ഓഗസ്റ്റിലായിരുന്നു മെഹബൂബ മുഫ്തിയെപൊതുസുരക്ഷ നിയമപ്രകാരം കരുതല്‍ തടങ്കലില്‍ പാര്‍പ്പിച്ചത്. ഒരു വര്‍ഷവും രണ്ടുമാസവും തടങ്കലില്‍ കഴിഞ്ഞ ശേഷമാണ് ഇപ്പോള്‍ മോചനം. നേരത്തെ നാഷണല്‍ കോണ്‍ഫറന്‍സ് നേതാവ് ഫറൂഖ് അബ്ദുള്ളയെ മാര്‍ച്ച് 13 നും ഒമര്‍ അബ്ദുള്ളയെ മാര്‍ച്ച് 24 നും മോചിപ്പിച്ചിരുന്നു. അപ്പോഴും മെഹബൂബ മുഫ്തിയെ മാത്രം മോചിപ്പിച്ചിരുന്നില്ല. കഴിഞ്ഞ ജൂലായ് 31ന് മെഹബൂബയുടെ തടങ്കല്‍ കാലാവധി മൂന്ന് മാസത്തേക്ക് കൂടി നീട്ടിയിരുന്നു.

നേതാക്കളുടെ മോചനം ആവശ്യപ്പെട്ട് നിരവധി ഹര്‍ജികള്‍ സുപ്രീംകോടതിയില്‍ എത്തി. ദേശീയ സുരക്ഷയുമായി ബന്ധപ്പെട്ട വിഷയമായതിനാല്‍ ഇക്കാര്യത്തില്‍ കരുതലോടെ മാത്രമേതീരുമാനം എടുക്കാനാകൂ എന്നായിരുന്നു കേന്ദ്ര സര്‍ക്കാര്‍ നിലപാട്. അതേസമയം എന്നത്തേക്കുമുള്ള തടങ്കലായി ഇതുമാറരുതെന്ന് സുപ്രീംകോടതി പരാമര്‍ശം നടത്തിയിരുന്നു. എത്രകാലം ഒരാളെ കരുതല്‍ തടങ്കലില്‍ വെക്കാന്‍ സാധിക്കുമെന്ന് അറിയിക്കണമെന്നും രണ്ടാഴ്ചമുമ്പ് സുപ്രീംകോടതി ആവശ്യപ്പെട്ടു.അതിന് പിന്നാലെയാണ് മെഹബൂബ മുഫ്തിയെ വിട്ടയക്കാനുള്ള തീരുമാനം.

Follow Us:
Download App:
  • android
  • ios