Narendra Modi യൂറോപ്യന്‍ പര്യടനത്തിന്‍റെ രണ്ടാം ദിനമായ ഇന്ന് പ്രധാനമന്ത്രി കോപ്പന്‍ ഹേഗനിലെത്തും. ഡെന്‍മാര്‍ക്ക് പ്രസിഡന്‍റ് മെറ്റി ഫ്രെഡറിക്സണുമായി കൂടിക്കാഴ്ച നടത്തുന്ന പ്രധാനമന്ത്രി കോപ്പന്‍ ഹേഗനില്‍ നടക്കുന്ന ഇന്ത്യ നോര്‍ഡിക് ഉച്ചകോടിയിലും പങ്കെടുക്കും.

ദില്ലി: യൂറോപ്യന്‍ പര്യടനത്തിന്‍റെ രണ്ടാം ദിനമായ ഇന്ന് പ്രധാനമന്ത്രി (Narendra Modi) കോപ്പന്‍ ഹേഗനിലെത്തും. ഡെന്‍മാര്‍ക്ക് പ്രസിഡന്‍റ് മെറ്റി ഫ്രെഡറിക്സണുമായി കൂടിക്കാഴ്ച നടത്തുന്ന പ്രധാനമന്ത്രി കോപ്പന്‍ ഹേഗനില്‍ നടക്കുന്ന ഇന്ത്യ നോര്‍ഡിക് ഉച്ചകോടിയിലും പങ്കെടുക്കും. മറ്റന്നാള്‍ ഫ്രാന്‍സിലെത്തി പ്രസിഡന്‍റ് ഇമ്മാനുവേല്‍ മാക്രണുമായും ചര്‍ച്ച നടത്തും.യുക്രെയന്‍ വിഷയത്തില്‍ ഇന്ത്യ ഇരു രാജ്യങ്ങള്‍ക്കുമൊപ്പമല്ല സമാധാനത്തിനൊപ്പമാണെന്ന് പ്രധാനമന്ത്രി ഇന്നലെ വ്യക്തമാക്കിയിരുന്നു.

മൂന്ന് ദിവസം നീണ്ടു നില്‍ക്കുന്നതാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ യൂറോപ്യന്‍ പര്യടനം. ആദ്യ ദിനം തന്നെ യുക്രൈൻ വിഷയത്തിലെ ഇന്ത്യയുടെ നിലപാട് പ്രധാനമന്ത്രി വ്യക്തമാക്കി. ഇന്ത്യ സമാധാനത്തിനൊപ്പമാണെന്നും യുദ്ധം അവസാനിപ്പിക്കണമെന്ന് തുടക്കത്തിലേ തന്നെ ഇന്ത്യ ആവശ്യപ്പെട്ടതാണെന്നും പ്രധാനമന്ത്രി ജർമ്മനിയിൽ വ്യക്തമാക്കി. ശാന്തിയുടെ വഴി സ്വീകരിക്കണമെന്ന് ഇരു രാജ്യങ്ങളോടും ആഹ്വാനം ചെയ്തു. യുദ്ധത്തില്‍ ആരും ജേതാക്കളാകുന്നില്ല. ആഗോള തലത്തില്‍ യുദ്ധം വലിയ പ്രത്യാഘാതങ്ങളുണ്ടാക്കിയെന്നും മോദി പറഞ്ഞു.

റഷ്യയെ ഒറ്റപ്പെടുത്തി യുക്രൈൻ അനുകൂല നിലപാട് യൂറോപ്യന്‍ രാജ്യങ്ങള്‍ സ്വീകരിച്ച പശ്ചാത്തലത്തില്‍ കൂടിയാണ് മോദി നയം വ്യക്തമാക്കിയത്. കാലാവസ്ഥാ വ്യതിയാനവുമായി ബന്ധപ്പെട്ട് ഇന്ത്യ സ്വീകരിച്ച നടപടികളെ ജര്‍മ്മന്‍ ചാന്‍സലര്‍ ഒലഫ് ഷോള്‍സ് അഭിനന്ദിച്ചു. ഉഭയകക്ഷി സഹകരണത്തിന്‍റെ 70ാം വര്‍ഷത്തില്‍ വ്യാപാരം, ഊര്‍ജ്ജം, വിദ്യാഭ്യാസം തുടങ്ങിയ മേഖലകളില്‍ കൂടുതല്‍ സഹകരിക്കാന്‍ മോദി - ഷോൾസ് കൂടിക്കാഴ്ചയില്‍ തീരുമാനമായി. നാളെ നാളെ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണുമായും നരേന്ദ്ര മോദി കൂടിക്കാഴ്ച നടത്തും.

Scroll to load tweet…

പ്രധാനമന്ത്രിയുടെ സന്ദർശനത്തിന് ഇന്നലെ രാവിലെയാണ് തുടക്കമായത്. ബെർലിൻ സന്ദർശനത്തിന് ശേഷമാണ് ഇന്ന് കോപ്പൻഹേഗനിലും നാളെ പാരീസിലും പ്രധാനമന്ത്രിയെത്തുന്നത്. പ്രവാസി മലയാളികളെയും, വ്യവസായ പ്രമുഖരെയും മൂന്ന് ദിവസത്തെ സന്ദർശനത്തിനിടെ പ്രധാന മന്ത്രി കാണും. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഈ വർഷത്തെ ആദ്യ വിദേശ സന്ദർശനമാണ് ഇത്. മേ​യ് ര​ണ്ടു മു​ത​ൽ നാ​ലു വ​രെ​യാ​യി​രി​ക്കും സ​ന്ദ​ർ​ശ​നം. ജർമനിയിൽ ഇന്ത്യൻ സമൂഹത്തെയും പ്രധാനമന്ത്രി അഭിസംബോധന ചെയ്യും.

Scroll to load tweet…