Asianet News MalayalamAsianet News Malayalam

ഓണക്കിറ്റില്‍ ശര്‍ക്കരക്ക് പകരം പഞ്ചസാര; ഗുണനിലവാരമില്ലാത്ത ശര്‍ക്കര തിരിച്ചയക്കും

സപ്ലൈകോ ഓണക്കിറ്റിലൂടെ വിതരണം ചെയ്യുന്ന ശര്‍ക്കരയുടെ തൂക്കത്തിലും ഗുണനിലവാരത്തിലും കുറവുണ്ടെന്ന് വ്യാപക ആക്ഷേപമുയര്‍ന്നിരുന്നു. സംസ്ഥാന വ്യാപകമായി വിജിലന്‍സ് കഴിഞ്ഞ ദിവസം നടത്തിയ ഓപ്പറേഷന്‍ ക്ളീന്‍ കിറ്റ് പരിശോധനയില്‍ ഇത് കണ്ടെത്തിയിരുന്നു.

onam kit low quality jaggery to be sent back and sugar included in kit
Author
Trivandrum, First Published Aug 22, 2020, 6:01 PM IST

തിരുവനന്തപുരം: ഓണക്കിറ്റില്‍ പലയിടത്തും ശര്‍ക്കരക്ക് പകരം പഞ്ചസാര നല്‍കും. സ്പ്ലൈക്കോയുടെ വിധ ഡിപ്പോകളില്‍ വിതരണത്തിന് കൊണ്ടുവന്ന ശര്‍ക്കരക്ക് ഗുണനിലവാരമില്ലെന്ന് കണ്ടെത്തിയ സാഹചര്യത്തിലാണിത്. മൂന്നര ക്വിന്‍റല്‍ ശര്‍ക്കര തിരച്ചയക്കാനും എംഡി നിര്‍ദ്ദേശം നല്‍കി.

സപ്ലൈകോ ഓണക്കിറ്റിലൂടെ വിതരണം ചെയ്യുന്ന ശര്‍ക്കരയുടെ തൂക്കത്തിലും ഗുണനിലവാരത്തിലും കുറവുണ്ടെന്ന് വ്യാപക ആക്ഷേപമുയര്‍ന്നിരുന്നു. സംസ്ഥാന വ്യാപകമായി വിജിലന്‍സ് കഴിഞ്ഞ ദിവസം നടത്തിയ ഓപ്പറേഷന്‍ ക്ളീന്‍ കിറ്റ് പരിശോധനയില്‍ ഇത് കണ്ടെത്തിയിരുന്നു. വിവിധ സപ്ലൈക്കോ ഡിപ്പോകളില്‍ നിനിന് ശേഖരിച്ച ശര്‍ക്കര സാംപിളുകള്‍ എന്‍എബിഎല്‍ അംഗീരമുള്ള ലാബുകളില്‍ പരിശോധനക്കയച്ചിരുന്നു. 

5 ഫലം ലഭിച്ചതില്‍ മൂന്നെണ്ണം ഗുണവിലവാരം കുറഞ്ഞതെന്ന് കണ്ടെത്തി. സുക്രോസിന്‍റെ അളവ് കുറവ്, നിറം ചേര്‍ക്കല്‍ എന്നിവയും സ്ഥിരീകരിച്ചു. ഈ സാഹചര്യത്തില്‍ ചങ്ങനാശേരി, കാഞ്ഞിരപ്പിള്ളി, നെടുങ്കണ്ടം, വൈക്കം, റാന്നി, പാറക്കോട്, തിരുവല്ല, പത്തനംതിട്ട ഡിപ്പോകളില്‍ വിതരണത്തിനായി കൊണ്ടുവന്ന 3620 ക്വിന്‍റല്‍ ശര്‍ക്കര തിരച്ചയക്കാന്‍ സിഎംഡി അസ്ഗര്‍ അലി പാഷ നിര്‍ദ്ദേശ നല്‍കി. ശര്‍ക്കരയുടെ ലഭ്യതക്കുറവുള്ള സ്ഥലങ്ങളില്‍ ഓണക്കിറ്റില്‍ ശര്‍ക്കരക്ക് പകരം  ഒന്നരക്കിലോ പഞ്ചസാര നല്‍കും. ഓണക്കിറ്റ് സംബന്ധിച്ച ആക്ഷേപങ്ങളിലെ വിജിലന്‍സ് റിപ്പോര്‍ട്ട് കിട്ടിയശേഷം തുടര്‍ നടപടി തീരുമാനിക്കും.

Follow Us:
Download App:
  • android
  • ios