ബെംഗ്ലുരു: ബെംഗ്ളൂരു മയക്കുമരുന്ന് കേസിൽ ഒരാൾ കൂടി അറസ്റ്റിൽ. ബെംഗളൂരു സ്വദേശിയായ ശ്രീനിവാസ് സുബ്രമണ്യനാണ് പിടിയിലായത്. ഇയാളുടെ ഫ്ലാറ്റിൽ നിന്ന് വിവിധ രാസലഹരി വസ്തുക്കളും പിടിച്ചെടുത്തു. കേസിൽ നേരത്തെ അറസ്റ്റിലായവരിൽ ഒരു നടി ഇയാളുടെ ഫ്ലാറ്റിൽ നിരന്തരം സന്ദർശനം നടത്തിയിരുന്നുവെന്നാണ് വിവരം. 

അതേ സമയം കേസുമായി ബന്ധപ്പെട്ട് നടനും നര്‍ത്തകനുമായ കിഷോര്‍ അമന്‍ ഷെട്ടിയെയും അസിസ്റ്റന്റിനെയും അറസ്റ്റ് ചെയ്തിട്ടുണ്ട്. മയക്കുമരുന്ന് കൈവശം വച്ചു, വില്‍പ്പന നടത്തി എന്നീ കുറ്റങ്ങള്‍ക്കാണ് അറസ്റ്റ്. അക്വീല്‍ നൗഷീല്‍ ആണ് അറ്റസ്റ്റിലായ മറ്റൊരാള്‍. ഇരുവരും മോട്ടോര്‍സൈക്കിളില്‍ പോകുന്നതിനിടെയാണ് പിടിയിലായത്. മുംബൈയില്‍ നിന്നാണ് ഇവര്‍ക്ക് മയക്കുമരുന്ന് ലഭിക്കുന്നതെന്നും അന്വേഷണം നടന്നുവരികയാണെന്നും പൊലീസ് പറഞ്ഞു.