നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷം 119 അംഗ സഭയിൽ കോൺഗ്രസിന് 19 എംഎൽഎമാരാണുണ്ടായിരുന്നത്. എന്നാൽ ഒൻപത് എംഎൽഎമാർ ടിആർഎസിൽ ചേർന്നതോടെ കോൺഗ്രസ് എംഎൽഎമാരുടെ എണ്ണം 10 ആയി ചുരുങ്ങി 

ഹൈദരാബാദ്: തെലങ്കാനയിൽ ഒരു കോൺഗ്രസ്‌ എംഎൽഎ കൂടി പാർട്ടി വിട്ട് ടിആർഎസിൽ ചേർന്നു. കൊല്ലാപൂർ എംഎൽഎ ഹർഷവർധൻ റെഡ്ഢി ആണ് കോൺഗ്രസ്‌ വിട്ടത്. ഇതോടെ ഒരു മാസത്തിനിടെ ടി ആർ എസിൽ ചേർന്ന കോൺഗ്രസ്‌ എം എൽ എമാരുടെ എണ്ണം 9 ആയി. 

നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷം 119 അംഗ സഭയിൽ കോൺഗ്രസിന് 19 എംഎൽഎമാരാണുണ്ടായിരുന്നത്. എന്നാൽ ഒൻപത് എംഎൽഎമാർ ടിആർഎസിൽ ചേർന്നതോടെ കോൺഗ്രസ് എംഎൽഎമാരുടെ എണ്ണം 10 ആയി ചുരുങ്ങി. തെരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം അവശേഷിക്കെ എംഎൽഎ മാരുടെ കൊഴിഞ്ഞു പോക്ക് കോൺ​ഗ്രസിന് കനത്ത തിരിച്ചടിയായിരിക്കുകയാണ്.