പെഗാസസ് വിഷയത്തിൽ സര്‍ക്കാരിനെതിരെ യോജിച്ച് നീങ്ങാനാണ് പ്രതിപക്ഷ പാര്‍ടികളുടെ തീരുമാനം

ദില്ലി: പെഗാസസ് ഫോണ്‍ ചോര്‍ത്തൽ വിഷയത്തിൽ അന്വേഷണം ആവശ്യപ്പെട്ടുള്ള പ്രതിപക്ഷ ബഹളത്തിൽ ഇന്നും പാര്‍ലമെന്‍റിന്‍റെ ഇരുസഭകളും പ്രക്ഷുബ്ധമായേക്കും. പെഗാസസ് വിഷയത്തിൽ സര്‍ക്കാരിനെതിരെ യോജിച്ച് നീങ്ങാനാണ് പ്രതിപക്ഷ പാര്‍ടികളുടെ തീരുമാനം.

അതേസമയം പെഗാസസ് വിഷയത്തിനൊപ്പം കര്‍ഷക സമരത്തിലും ഇന്ധനവില വര്‍ധനയിലും പ്രതിഷേധം ശക്തമാക്കാനും പ്രതിപക്ഷം തീരുമാനിച്ചിട്ടുണ്ട്.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona