മറ്റ് സംസ്ഥാനങ്ങൾക്ക് കൂടുതൽ ലഭിക്കുമ്പോൾ ദില്ലിക്ക് എന്തുകൊണ്ടാണ് 480 മെട്രിക് ടൺ മാത്രം അനുവദിച്ചിരിക്കുന്നതെന്ന് കോടതി ചോദിച്ചു. എന്നാൽ, ഓക്സിജൻ അനുവദിക്കുന്നത് നടന്നുകൊണ്ടിരിക്കുകയാണെന്ന് കേന്ദ്ര സർക്കാർ ദില്ലി ഹൈക്കോടതിയിൽ പറഞ്ഞു.

ദില്ലി: ഓക്സിജന്‍ വിതരണത്തില്‍ കേന്ദ്രസര്‍ക്കാരിന് ദില്ലി ഹൈക്കോടതിയുടെ വിമര്‍ശനം. ഓക്സിജന്‍ ക്ഷാമം പരിഹരിക്കേണ്ടത് കേന്ദ്രസര്‍ക്കാരിന്‍റെ ചുമതലയാണ്. ഓക്സിജൻ ക്ഷാമം ഉള്ളതിനാൽ ആശുപത്രികൾ രോഗികളെ പ്രവേശിപ്പിക്കുന്നില്ല. എന്തുകൊണ്ടാണ് ആവശ്യമുള്ളതിനേക്കാൾ കുറവ് ഓക്സിജൻ ദില്ലിക്ക് അനുവദിച്ചിരിക്കുന്നതെന്ന് കോടതി ചോദിച്ചു.

അനുവദിച്ചതിനേക്കാള്‍ ഇരുപത്തിയഞ്ച് ശതമാനം കൂടുതല്‍ ഓക്സിജന്‍ മധ്യപ്രദേശിന് നല്‍കിയപ്പോള്‍ 480 മെട്രിക് ടണ്‍ മാത്രമാണ് ദില്ലിക്ക് നല്‍കിയതെന്നും ഹൈക്കോടതി കുറ്റപ്പെടുത്തി. എന്നാൽ, ഓക്സിജൻ അനുവദിക്കുന്നത് നടന്നുകൊണ്ടിരിക്കുകയാണെന്ന് കേന്ദ്ര സർക്കാർ ദില്ലി ഹൈക്കോടതിയിൽ പറഞ്ഞു.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona