വ്യാഴാഴ്ച ഉച്ചക്ക് ശേഷം ശ്രീനഗര്‍-ജമ്മു കശ്മീര്‍ ഹൈവേയില്‍ ബിഎസ്എഫ് വാഹന വ്യൂഹത്തിന് നേരെ രണ്ട് ഭീകരര്‍ വെടിയുതിര്‍ക്കുകയായിരുന്നു. ഭീകരരുടെ വെടിവെപ്പില്‍ ഒരു സുരക്ഷാ ഉദ്യോഗസ്ഥനും രണ്ട് സിവിലിയന്മാര്‍ക്കും പരിക്കേറ്റു. 

ദില്ലി: ശ്രീനഗര്‍ ജമ്മു കശ്മീര്‍-ശ്രീനഗര്‍ ഹൈവേയില്‍ പാക് ഭീകരരുടെ ആക്രമണ പദ്ധതി സുരക്ഷാ സൈന്യം തകര്‍ത്തു. 15 മണിക്കൂര്‍ നീണ്ട പോരാട്ടത്തില്‍ പാക് ഭീകരനെ സുരക്ഷാ സൈന്യം വധിച്ചു. ഭീകരരിലൊരാള്‍ രക്ഷപ്പെട്ടു. ഏറ്റുമുട്ടല്‍ നടന്ന സ്ഥലത്തുനിന്ന് തോക്ക്, ഗ്രനേഡ്, റോക്കറ്റ് ലോഞ്ചര്‍ തുടങ്ങിയ ആയുധങ്ങള്‍ എന്നിവ പിടികൂടിയതാണ് പൊലീസ് അറിയിച്ചു.

വ്യാഴാഴ്ച ഉച്ചക്ക് ശേഷം ശ്രീനഗര്‍-ജമ്മു കശ്മീര്‍ ഹൈവേയില്‍ ബിഎസ്എഫ് വാഹന വ്യൂഹത്തിന് നേരെ രണ്ട് ഭീകരര്‍ വെടിയുതിര്‍ക്കുകയായിരുന്നു. ഭീകരരുടെ വെടിവെപ്പില്‍ ഒരു സുരക്ഷാ ഉദ്യോഗസ്ഥനും രണ്ട് സിവിലിയന്മാര്‍ക്കും പരിക്കേറ്റു. സൈന്യത്തിന്റെ രണ്ട് ഡ്രോണുകളും ഭീകരര്‍ വെടിവെച്ച് വീഴ്ത്തി. തുടര്‍ന്ന് നടത്തിയ ഏറ്റുമുട്ടലിലാണ് ഭീകരരിലൊരാളെ സുരക്ഷാ സൈന്യം വധിച്ചത്.

Scroll to load tweet…

''ഒരു വലിയ ദുരന്തമാണ് സൈന്യം ഒഴിവാക്കിയത്. സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് ദേശീയപാതയില്‍ വലിയ ആക്രമണത്തിനാണ് ഭീകരര്‍ പദ്ധതിയിട്ടത്''-കശ്മീര്‍ ഐജി വിജയ് കുമാര്‍ പറഞ്ഞു. ബരാമുള്ള-ശ്രീനഗര്‍ അല്ലെങ്കില്‍ ഖാസിഗുണ്ട്-പാന്‍ത ചൗക് എന്നീ ദേശീയപാതകളില്‍ ആക്രമണ സാധ്യതയുണ്ടെന്ന് പൊലീസിന് വിവരം ലഭിച്ചിരുന്നു. അതുകൊണ്ടുതന്നെ സജ്ജമായിരുന്നെന്നും പൊലീസ് വ്യക്തമാക്കി.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona