Asianet News MalayalamAsianet News Malayalam

നാഗ്രോട്ടാ ഏറ്റുമുട്ടൽ: പാക്കിസ്ഥാന്റെ പങ്ക് വെളിപ്പെടുത്തുന്ന കൂടുതൽ തെളിവുകൾ പുറത്ത്

 ജമ്മുകശ്മീരിൽ ഈ മാസം നടക്കുന്ന തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ടാണ് ഇവരെത്തിയത്. രാത്രിയിൽ മുപ്പത് കിലോമീറ്റർ നടന്നാണ് ഇവർ അതിർത്തി കടന്നതെന്നും ജമ്മു കശ്മീർ പൊലീസിന്റെ അന്വേഷണ റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.

pakistan involvement in nagrota encounter
Author
Delhi, First Published Nov 22, 2020, 11:27 AM IST

ദില്ലി: നാഗ്രോട്ടാ ഏറ്റുമുട്ടലിൽ പാകിസ്ഥാൻ പങ്ക് വ്യക്തമാക്കുന്ന കൂടുതൽ തെളിവുകൾ പുറത്ത്. കൊല്ലപ്പെട്ട നാല് ഭീകരരും പത്താൻ കോട്ട് ഭീകരരാക്രമണത്തിന്റെ സൂത്രധാരൻ കാസീം ജാന്റെ കീഴിൽ പരിശീലനം നേടിയവരാണെന്നാണാണ് അന്വേഷണ റിപ്പോർട്ടിലുള്ളത്. ചാവേർ ആക്രമണമാണ് ഭീകരർ ലക്ഷ്യമിട്ടത്. ജമ്മുകശ്മീരിൽ ഈ മാസം നടക്കുന്ന തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ടാണ് ഇവരെത്തിയത്. രാത്രിയിൽ മുപ്പത് കിലോമീറ്റർ നടന്നാണ് ഇവർ അതിർത്തി കടന്നതെന്നും ജമ്മു കശ്മീർ പൊലീസിന്റെ അന്വേഷണ റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.

നാഗ്രോട്ടാ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടത് ഭീകര സംഘടന ജയ്ഷെ മുഹമ്മദ് തലവൻ മസൂദ് അസറിന്റെ സഹോദരൻ അബ്ദുൾ റൗഫ് അസ്ഗറിന്റെ അനുനായികളാണെന്ന് സർക്കാർ വൃത്തങ്ങളെ ഉദ്ധരിച്ച് വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തിരുന്നു. ഏറ്റുമുട്ടലിന്‍റെ പശ്ചാത്തലത്തില്‍ പാകിസ്ഥാൻ ഹൈക്കമ്മീഷൻ ഉദ്യോഗസ്ഥനെ വിളിച്ചുവരുത്തി ഇന്ത്യ പ്രതിഷേധം അറിയിച്ചിട്ടുണ്ട്. ഭീകരരെ സഹായിക്കുന്നത് പാകിസ്ഥാൻ അവസാനിപ്പിക്കണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടു. രാജ്യത്തിന്റെ ആഭ്യന്തര സുരക്ഷ സംരക്ഷിക്കാൻ ഇന്ത്യ എല്ലാ നടപടികളും സ്വീകരിക്കും

Follow Us:
Download App:
  • android
  • ios