ഇസ്ലാമാബാദ്: ഇന്ത്യയുടെ പ്രദേശങ്ങൾ ഉൾപ്പെടുത്തി പാക്കിസ്ഥാൻ പുതിയ ഭൂപടം പുറത്തിറക്കി. സർ ക്രിക്ക് കൂടി ഉൾപ്പെടുത്തിയുള്ള ഭൂപടമാണ് പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ പുറത്തിറക്കിയത്. ഗുജറാത്തിലെ ജുനഗഡ് അതി‍ർത്തിയായായും കാണിച്ചിട്ടുണ്ട്. 

ജമ്മു കശ്മീർ, ലഡാക്ക് തുടങ്ങിയ മേഖലകൾ പാക്കിസ്ഥാന്‍റെ ഭാഗമാണെന്ന അവകാശവാദം പുതിയ ഭൂപടത്തിലും ആവർത്തിക്കുന്നു. ഇന്ന് ചേർന്ന മന്ത്രിസഭയിലാണ് ഭൂപടത്തിന് അംഗീകാരം നൽകിയത്. ഇത് ചരിത്രപരമായ ദിവസമാണെന്ന് ഇമ്രാൻ ഖാൻ പറഞ്ഞു. പത്ത് വർഷത്തിന് ശേഷമാണ് പാക്കിസ്ഥാൻ പുതിയ രാഷ്ട്രീയ ഭൂപടം പുറത്തിറക്കുന്നത്.

ഭൂപടത്തിനെതിരെ ഇന്ത്യ രംഗത്ത് വന്നു. പാക്കിസ്ഥാന്‍റേത് രാഷ്ട്രീയ പൊറാട്ട് നാടകമാണ്. പാക്കിസ്ഥാന്‍റെ വാദം അപഹാസ്യമെന്നും നിയമ സാധുതയോ
അന്താരാഷ്ട്ര വിശ്വാസ്യതയോ ഇല്ലാത്തതാണെന്നും ഇന്ത്യ തിരിച്ചടിച്ചു.