അധികൃതരുടെ വീഴ്ചയാണ് കൊവിഡ് രോഗികളുടെ മരണത്തിന് കാരണമെന്ന് ബന്ധുക്കള്‍ ആരോപിച്ചു. 

ചെന്നൈ: ഓക്‌സിജന്‍ ലഭിക്കാതെ രോഗികള്‍ മരിച്ചതിനെ തുടര്‍ന്ന് തമിഴ്‌നാട് വെല്ലൂര്‍ സര്‍ക്കാര്‍ ആശുപത്രിക്ക് മുന്നില്‍ ബന്ധുക്കളുടെ പ്രതിഷേധം. അധികൃതരുടെ വീഴ്ചയാണ് കൊവിഡ് രോഗികളുടെ മരണത്തിന് കാരണമെന്ന് ബന്ധുക്കള്‍ ആരോപിച്ചു. കുറ്റക്കാര്‍ക്കെതിരെ നടപടിവേണമെന്നും ഇവര്‍ ആവശ്യപ്പെട്ടു. ആറ് കൊവിഡ് ബാധിതരാണ് ഓക്‌സിജന്‍ ലഭിക്കാതെ കഴിഞ്ഞ ദിവസം മരിച്ചത്.