Asianet News MalayalamAsianet News Malayalam

ദേശീയ സുരക്ഷ കൗൺസിൽ ഫണ്ട് ഉപയോഗിച്ചാണ് പെഗാസെസ് വാങ്ങിയതെന്ന് പ്രശാന്ത് ഭൂഷൺ

2017-18 കാലത്താണ് ചാര സോഫ്റ്റ് വെയർ വാങ്ങിയത്. എന്‍എസ്‍സി ബജറ്റ് വിഹിതം പത്തിരട്ടിയോളം വർധിപ്പിച്ചാണ് പണം കണ്ടെത്തിയതെന്നും പ്രശാന്ത് ഭൂഷൺ ആരോപിച്ചു.

pegasus controversy prashant bhushan against central government
Author
Delhi, First Published Jul 24, 2021, 8:50 AM IST

ദില്ലി: പെഗാസെസ് വിവാദവുമായി ബന്ധപ്പെട്ട പ്രസ്താവനയിൽ ഉറച്ച് നിൽക്കുന്നുവെന്ന് സുപ്രീംകോടതി അഭിഭാഷകന്‍ പ്രശാന്ത് ഭൂഷൺ. ദേശീയ സുരക്ഷ കൗൺസിൽ ഫണ്ട് ഉപയോഗിച്ചാണ് സർക്കാർ പെഗാസെസ് വാങ്ങിയത്. 2017-18 കാലത്താണ് ചാര സോഫ്റ്റ് വെയർ വാങ്ങിയത്. എന്‍എസ്‍സി ബജറ്റ് വിഹിതം പത്തിരട്ടിയോളം വർധിപ്പിച്ചാണ് പണം കണ്ടെത്തിയതെന്നും പ്രശാന്ത് ഭൂഷൺ ആരോപിച്ചു.

മോദി മന്ത്രിസഭയിലെ മന്ത്രിമാര്‍, രാഹുല്‍ ഗാന്ധി, സുപ്രീംകോടതി ജഡ്ജി, മുന്‍ സിബിഐ ഡയറക്ടറടക്കം രാജ്യത്തെ 128 പേരുടെ ഫോണുകള്‍ ചോര്‍ന്ന വിവരമാണ് ദ വയറടക്കമുള്ള മാധ്യമങ്ങള്‍ ഇതിനോടകം പുറത്ത് വിട്ടത്. രാജ്യത്ത് മുന്നൂറ് പേര്‍ ഫോണ്‍ ചോര്‍ത്തലിനിരയായെന്നാണ് കണ്ടെത്തല്‍. പട്ടികയില്‍ പേരുള്ള പലരും അന്വേഷണ റിപ്പോര്‍ട്ട് പുറത്ത് വരുന്നതിന് മുമ്പ് ഫോണ്‍ പരിശോധനക്കായി കൈമാറിയിരുന്നു.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona 

Follow Us:
Download App:
  • android
  • ios