Asianet News MalayalamAsianet News Malayalam

ആന ചെരിഞ്ഞു; ഇറച്ചി ഭക്ഷണമാക്കി നാട്ടുകാര്‍; എല്ലുപോലും കിട്ടാതെ വനംവകുപ്പ്

സംഭവസ്ഥലത്ത് വനംവകുപ്പ് അധികൃതര്‍ സ്ഥലത്ത് എത്തുന്നതിന് മുന്‍പ് തന്നെ നാട്ടുകാര്‍ ആനയെ ഇറച്ചിയാക്കിയിരുന്നു

People feast on meat of dead elephant in Mizoram
Author
Guwahati, First Published Jul 15, 2019, 1:51 PM IST

ഗുവാഹത്തി: ചെരിഞ്ഞ ആനയെ ഭക്ഷണമാക്കി നാട്ടുകാര്‍. മിസോറാമിലാണ് സംഭവം. ആസാമില്‍ നിന്ന് കൊണ്ടുവന്ന ആനയാണ് മിസോറാമിലെ ക്വസ്‌താ വനമേഖലയില്‍ വച്ച് ചരിഞ്ഞത്. നാല്‍പ്പത്തിയേഴ് വയസ്സ് പ്രായമായ ആനയാണ് ചരിഞ്ഞത്. 

ആസാമിലെ കാച്ചാര്‍ സ്വദേശിയായ മുസ്തഫ അഹമ്മദ് ലസ്കര്‍ എന്നയാളുടേതാണ് ചരിഞ്ഞ ആന. എന്നാല്‍ ഇയാള്‍ക്ക് ആനയുടെ മേലുള്ള ഉടമസ്ഥാവകാശം 2014ല്‍ അവസാനിച്ചതാണെന്നാണ് ദേശീയമാധ്യമങ്ങളുടെ റിപ്പോര്‍ട്ട് . വിവിധ ആവശ്യങ്ങള്‍ക്കായി വാടകയ്ക്ക് എടുത്തതായിരുന്നു ഈ ആനയെ.

ആന ചരിഞ്ഞതോടെ നാട്ടുകാര്‍ ഒന്നിച്ച് കൂടി ആനയെ വെട്ടിമുറിച്ച് കഷ്ണങ്ങളാക്കുകയായിരുന്നു. സംഭവസ്ഥലത്ത് വനംവകുപ്പ് അധികൃതര്‍ സ്ഥലത്ത് എത്തുന്നതിന് മുന്‍പ് തന്നെ നാട്ടുകാര്‍ ആനയെ ഇറച്ചിയാക്കിയിരുന്നുവെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഹൃദയാഘാതം നിമിത്തമാണ് ആന ചെരിഞ്ഞതെന്നാണ് നിരീക്ഷണം. എന്നാല്‍ ആനയെ അമിതമായി ജോലി എടുപ്പിച്ചതാണ് മരണകാരണമെന്നാണ് നാട്ടുകാര്‍ ആരോപിക്കുന്നത്. 

Follow Us:
Download App:
  • android
  • ios