ഇന്ത്യയുടെ സൂപ്പര്‍ താരം ആമിര്‍ ഖാന്‍ ആദ്യഭാര്യ റീനയെയും അവരുടെ മക്കളെയും ഇപ്പോള്‍ രണ്ടാം ഭാര്യ കിരണിനെയും അവരുടെ മകനെയും ഉപേക്ഷിച്ച് മൂന്നാം വിവാഹത്തിന് ശ്രമിക്കുന്നു. ആമിര്‍ ഖാനെപ്പോലുള്ളവരാണ് ജനസംഖ്യാ സന്തുലനം തെറ്റിക്കുന്നതെന്നും എംപി ആരോപിച്ചു. 

ദില്ലി: ബോളിവുഡ് നടന്‍ ആമീര്‍ ഖാനെതിരെ വിവാദ പരാമര്‍ശവുമായി മധ്യപ്രദേശിലെ ബിജെപി എംപി. 
ആമീര്‍ഖാനെ പോലുള്ളവരാണ് രാജ്യത്തെ ജനസംഖ്യ വര്‍ധനവിന് ഉത്തരവാദികളെന്ന് മന്ദ്‌സൗര്‍ എംപി സുധീര്‍ ഗുപ്ത പറഞ്ഞു. സ്വന്തം കുട്ടികളെ അയാള്‍ അനാഥരാക്കി മൂന്നാമത് വിവാഹത്തിന് ഇപ്പോള്‍ ആമീര്‍ ഖാന്‍ തയ്യാറെടുക്കുകയാണെന്നും സുധീര്‍ ഗുപ്ത എംപി ആരോപിച്ചു. 

രാജ്യത്തെ ഭൂമി ഒരിഞ്ച് പോലും വര്‍ധിക്കുന്നില്ല. പക്ഷേ ജനസംഖ്യ വളര്‍ന്ന് 140 കോടിയാകുന്നു. ഇത് നല്ല വാര്‍ത്തയല്ലെന്നും എംപി പറഞ്ഞു. വിഭജനകാലത്ത് പാകിസ്ഥാന് അവരുടെ ജനസംഖ്യയുടെ അനുപാതത്തേക്കാള്‍ വലിയ ഭാഗം ഭൂമി ലഭിച്ചു. അവിടെനിന്ന് പിന്നെയും ആളുകള്‍ ഇന്ത്യയിലേക്ക് വന്നു. ഇന്ത്യയുടെ സൂപ്പര്‍ താരം ആമിര്‍ ഖാന്‍ ആദ്യഭാര്യ റീനയെയും അവരുടെ മക്കളെയും ഇപ്പോള്‍ രണ്ടാം ഭാര്യ കിരണിനെയും അവരുടെ മകനെയും ഉപേക്ഷിച്ച് മൂന്നാം വിവാഹത്തിന് ശ്രമിക്കുന്നു. ആമിര്‍ ഖാനെപ്പോലുള്ളവരാണ് ജനസംഖ്യാ സന്തുലനം തെറ്റിക്കുന്നതെന്നും എംപി ആരോപിച്ചു. രാജ്യത്തിന്റെ പുരോഗതിക്ക് ജനസംഖ്യ നിയന്ത്രണം ആവശ്യമാണെന്നും എംപി പറഞ്ഞു.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona