Asianet News MalayalamAsianet News Malayalam

മാസ്കില്ല, സാമൂഹിക അകലം പാലിച്ചില്ല, മധ്യപ്രദേശിൽ കല്യാണത്തിനെത്തിയവരെ തവളച്ചാട്ടം ചാടിച്ച് പൊലീസ്

സംഘത്തെക്കൊണ്ട് തവളച്ചാട്ടം ചാടിക്കുകയായിരുന്നു പൊലീസ്. കൂട്ടത്തിൽ ചെറിയ കുട്ടികൾ മുതൽ പ്രായമായവർ വരെ ഉണ്ടായിരുന്നു...

people made to do frog jumps over no mask, social distancing in Madhyapradesh
Author
Bhopal, First Published May 21, 2021, 2:02 PM IST

ഭോപ്പാൽ: മധ്യപ്രദേശിലെ ബിന്ധിൽ വിവാഹ ചടങ്ങുകൾ കഴി‍ഞ്ഞ് മടങ്ങിയ 35ഓളം പേരെ കൊവിഡ് നിയമം ലംഘിച്ചതിന് ശിക്ഷിച്ച് പൊലീസ്. മാസ്ക് ധരിക്കുകയോ സാമൂഹിക അകലം പാലിക്കുകയോ ചെയ്യാത്തതിനാണ് പൊലീസിന്റെ നടപടി. 

സംഘത്തെക്കൊണ്ട് തവളച്ചാട്ടം ചാടിക്കുകയായിരുന്നു പൊലീസ്. കൂട്ടത്തിൽ ചെറിയ കുട്ടികൾ മുതൽ പ്രായമായവർ വരെ ഉണ്ടായിരുന്നു. തവളച്ചാട്ടം ചാടുന്ന ആളുകളും ഇവർക്കൊപ്പം വടിയുമായി നിൽക്കുന്ന പൊലീസുമടങ്ങിയ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാണ്. 

സംസ്ഥാനത്ത് കൊവിഡ് വ്യാപിക്കുന്നതിനിടയിലാണ് ആളുകൾ അശ്രദ്ധമായി പെരുമാറുന്നത്. ബിന്ധ് മേഖലയിൽ കൊവിഡ് മാനദണ്ഡങ്ങൾ തെറ്റിച്ച് കൂട്ടംചേരുന്നവർക്കെതിരെ നിരവധി കേസുകളാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. 35 പേർ ട്രാക്റ്ററിലാണ് ഒരുമിച്ച് യാത്ര ചെയ്തത്. സാമൂഹിക അകലം പാലിച്ചില്ലെന്ന് മാത്രമല്ല, ഇവർ മാസ്കും ധരിച്ചിരുന്നില്ലെന്ന് പൊലീസ് പറഞ്ഞു

Follow Us:
Download App:
  • android
  • ios