ഇലക്ട്രോണിക് വോട്ടിം​ഗ് മെഷീനുകൾ പരിശോധിക്കണമെന്നാവശ്യപ്പെട്ടുള്ള ഹർജിയിൽ സുപ്രീം കോടതി അടുത്തമാസം വാദം കേൾക്കും. 

ദില്ലി: ഇലക്ട്രോണിക് വോട്ടിം​ഗ് മെഷീനുകൾ പരിശോധിക്കണമെന്നാവശ്യപ്പെട്ടുള്ള ഹർജിയിൽ സുപ്രീം കോടതി അടുത്തമാസം വാദം കേൾക്കും. ഹരിയാന മുൻ മന്ത്രിയും കോൺ​ഗ്രസ് നേതാവുമായ കരൺ സിം​ഗ് ദലാൽ അടക്കമുള്ളവർ സമർപ്പിച്ച ഹർജി പരി​ഗണിച്ചാണ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് ഇക്കാര്യം അറിയിച്ചത്. ജനുവരി 20 ന് ജസ്റ്റിസ് ദത്ത അധ്യക്ഷനായ ബെഞ്ചാണ് ഹർജിയിൽ വാദം കേൾക്കുക.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ഹര്‍ജി തള്ളണമെന്ന തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ ആവശ്യം തളളിക്കൊണ്ടാണ് നേരത്തെ തെരഞ്ഞെടുപ്പിൽ ഇലക്ട്രോണിക് വോട്ടിം​ഗ് മെഷീനുകൾ മാറ്റി പകരം പേപ്പർ ബാലറ്റ് തന്നെ ഉപയോ​ഗിക്കണമെന്നാവശ്യപ്പെട്ടുള്ള ഹർജി ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്നയും ജസ്റ്റിസ് ദത്തയും ഉൾപ്പെട്ട ബെഞ്ച് തള്ളിയിരുന്നു. ഇവിഎമ്മുകൾക്കെതിരെ പ്രതിപക്ഷം വിമർശനം ശക്തമാക്കുന്ന പശ്ചാത്തലത്തിലാണ് കോടതി നടപടി.