Asianet News MalayalamAsianet News Malayalam

ഹൈദരാബാദ് കേന്ദ്ര സര്‍വകലാശാലയില്‍ പിഎച്ച്ഡി വിദ്യാര്‍ഥി ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍

ദീപികയുടെ മരണത്തില്‍ പ്രതിഷേധിച്ച് വിദ്യാര്‍ഥികള്‍ രംഗത്തെത്തി. ദീപികയെ ആശുപത്രിയിലെത്തിക്കാന്‍ വൈകിയെന്നാരോപിച്ചാണ് വിദ്യാര്‍ഥികള്‍ പ്രതിഷേധിച്ചത്.

PhD student died in Hyderabad central university
Author
Hyderabad, First Published Jul 22, 2019, 7:02 PM IST

ഹൈദരാബാദ്: ഹൈദരാബാദ് കേന്ദ്ര സര്‍വകലാശാലയില്‍ വിദ്യാര്‍ഥി ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍. സെന്‍റര്‍ ഫോര്‍ ദലിത് ആന്‍ഡ് ആദിവാസി സ്റ്റഡീസ് ആന്‍ഡ് ട്രാന്‍സ്ലേഷനില്‍ പിഎച്ച്ഡി ചെയ്യുന്ന ദീപിക മഹാപാത്ര(29)യെയാണ് കഴിഞ്ഞ ദിവസം കുളിമുറിയില്‍ അബോധാവസ്ഥയില്‍ കണ്ടത്. ആശുപത്രിയിലെത്തിയപ്പോഴേക്കും മരിച്ചിരുന്നതായി അധികൃതര്‍ അറിയിച്ചു. ഖൊരഗ്പുര്‍ സ്വദേശിയാണ് മരിച്ച ദീപിക. ഇവര്‍ അപസ്മാര രോഗിയായിരുന്നുവെന്നും പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ച ശേഷം മാത്രമേ കൂടുതല്‍ കാര്യങ്ങള്‍ പറയാനാകൂവെന്നും ഗച്ചിബൗളി പൊലീസ് അറിയിച്ചു.

തിങ്കളാഴ്ച രാവിലെ എട്ടോടെയാണ് കുളിമുറിയില്‍ ദീപികയെ അബോധാവസ്ഥയില്‍ കണ്ടത്. ദീപികയുടെ മരണത്തില്‍ പ്രതിഷേധിച്ച് വിദ്യാര്‍ഥികള്‍ രംഗത്തെത്തി. ദീപികയെ ആശുപത്രിയിലെത്തിക്കാന്‍ വൈകിയെന്നാരോപിച്ചാണ് വിദ്യാര്‍ഥികള്‍ പ്രതിഷേധിച്ചത്. വിദ്യാര്‍ഥിയുടെ കുടുംബത്തിന് 25 ലക്ഷം രൂപ നല്‍കണമെന്നും വിദ്യാര്‍ഥികള്‍ ആവശ്യപ്പെട്ടു. വിദ്യാര്‍ഥിയുടെ കുടുംബത്തിന് അഞ്ച് ലക്ഷം രൂപ അനുവദിച്ചതായി സര്‍വകലാശാല അധികൃതര്‍ അറിയിച്ചു. കഴിഞ്ഞ നവംബറില്‍ മറ്റൊരു പിഎച്ച്ഡി വിദ്യാര്‍ഥി ഡെങ്കിപ്പനി ബാധിച്ച് മരിച്ചിരുന്നു. 

Follow Us:
Download App:
  • android
  • ios