രാജസ്ഥാനിലെ ചുരുവിൽ വ്യോമസേന യുദ്ധവിമാനം തകർന്നുവീണതായി റിപ്പോർട്ട്.
രാജസ്ഥാൻ: രാജസ്ഥാനിലെ ചുരുവിൽ വ്യോമസേന യുദ്ധവിമാനം തകർന്നുവീണതായി റിപ്പോർട്ട്. ഒരു മണിയോടെയാണ് സംഭവം. രണ്ട് പേർ കൊല്ലപ്പെട്ടെന്ന വിവരമാണ് പുറത്തുവരുന്നത്. രണ്ട് പേരാണ് വിമാനത്തിലുണ്ടായിരുന്നത്. ജാഗ്വാർ യുദ്ധവിമാനമാണ് തകർന്ന് വീണത്. അപകടം നടന്ന സ്ഥലത്തുനിന്ന് ശരീര അവശിഷ്ടങ്ങൾ കണ്ടെത്തിയിട്ടുണ്ട്. സൂറത്ത്ഗഢ് വ്യോമ താവളത്തിൽ നിന്ന് പറന്നുപൊങ്ങിയ വിമാനമാണ് തകർന്നു വീണത്.


