ദില്ലി: കൊവിഡ് വ്യാപനത്തിനിടെ വാക്സിനും ഓക്സിജനും മരുന്നുകൾക്കുമൊപ്പം പ്രധാനമന്ത്രി നരേന്ദ്രമോദിയെയും കാണാനില്ലെന്ന് പരിഹസിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ആകെ ബാക്കിയുള്ളത് സെൻട്രൽ വിസ്ത പദ്ധതിയും മോദിയുടെ ഫോട്ടോയും മാത്രമാണെന്നും രാഹുൽ ഗാന്ധി പറഞ്ഞു. 

കൊവിഡ് വ്യാപനത്തെ കേന്ദ്രസർക്കാർ കൈകാര്യം ചെയ്യുന്നതിനെയും ഓക്സിജന്റെയും മകുന്നുകളുടെയും വാക്സിന്റെയും ദൈർലഭ്യത്തിൽ കേന്ദ്രത്തിന്റെ ഉദാസീനതയെയും ശക്തമായ ഭാഷയിലാണ് ഓരോ ദിവസവും രാഹുൽ വിമർശിക്കുന്നത്. 

വാക്സിനും ഓക്സിജനും മരുന്നുകൾക്കുമൊപ്പം പ്രധാനമന്ത്രിയെയും കാണാനില്ല. ആകെ ബാക്കിയുള്ളത് സെൻട്രൽ വിസ്ത പദ്ധതിയും മരുന്നുകൾക്ക് ചുമത്തിയ ജിഎസ്ടിയും പ്രധാനമന്ത്രിയുടെ ഫോട്ടോയും മാത്രമാണ്.  - രാഹുൽ ​ഗാന്ധി ട്വിറ്ററിൽ കുറിച്ചു. 

​ഗം​ഗാ നദിയിൽ മൃതദേഹങ്ങൾ ഒഴുകി നടക്കുന്ന സംഭവത്തെ അപലപിച്ചും സർക്കാരുകളെ വിമർശിച്ചും  കോൺ​ഗ്രസ് വക്തമാവ് രൺദീപ് സുർ​ജേവാലയും രം​ഗത്തെത്തിയിരുന്നു. 

ഒറ്റ ദിവസംകൊണ്ട് 3,62727 കേസുകളാണ് പേർക്കാണ് പുതുതായി കൊവിഡ് സ്ഥിരീകരിച്ചത്. ആരോ​ഗ്യവകുപ്പിന്റെ കണക്കുപ്രകാരം ഇതുവരെ 23703665 പേർക്ക് കൊവി‍ഡ് ബാധിച്ചു. 258317 പേർ രാജ്യത്ത് കൊവിഡ് ബാധിച്ച് മരിച്ചു. 

 

കൊവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona