Asianet News MalayalamAsianet News Malayalam

ആഘോഷവേളകളിൽ പ്രാദേശിക- പരമ്പരാഗത ഉത്പന്നങ്ങൾ വാങ്ങാൻ ആഹ്വാനം ചെയ്ത് പ്രധാനമന്ത്രി

കൊറോണ വെല്ലുവിളി നേരിടാൻ ആഘോങ്ങൾ പരമാവധി ചുരുക്കി ആളുകൾ വീട്ടിലിരിക്കാൻ ശ്രദ്ധിക്കണമെന്നും മോദി ആവശ്യപ്പെട്ടു. 

PM MODI 70th man ki bath
Author
Delhi, First Published Oct 25, 2020, 2:31 PM IST

ദില്ലി: ദസ്സറ - ദീപാവലി ആഘോഷങ്ങൾ വരാനിരിക്കേ രാജ്യത്തെ ചെറുകിട വ്യാപാരമേഖലയെ ശക്തിപ്പെടുത്താൻ ജനങ്ങൾ ശ്രദ്ധിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. തൻ്റെ പ്രതിമാസ റേഡിയോ പ്രഭാഷണ പരിപാടിയായ മൻകീ ബാത്തിൽ സംസാരിക്കുമ്പോൾ ആണ് മോദി ഇക്കാര്യം ആവശ്യപ്പെട്ടത്. കൊറോണ വെല്ലുവിളി നേരിടാൻ ആഘോങ്ങൾ പരമാവധി ചുരുക്കി ആളുകൾ വീട്ടിലിരിക്കാൻ ശ്രദ്ധിക്കണമെന്നും മോദി ആവശ്യപ്പെട്ടു. 

ആഘോങ്ങളെക്കുറിച്ച് പറയുമ്പോൾ നമ്മൾ ആദ്യം ഓർക്കുക അതിനുള്ള ഒരുക്കങ്ങളും അവശ്യവസ്തുകൾ വാങ്ങുന്നതുമെല്ലാമായിരിക്കും. ഇക്കുറി നിങ്ങൾ ഷോപ്പിംഗിന് പോകുമ്പോൾ രാജ്യത്തെ ചെറുകിട വ്യാപാരികളുടേയും സംരംഭകരുടേയും ഉത്പന്നങ്ങൾക്ക് പ്രാധാന്യം നൽകണം. രാജ്യത്തെ സമ്പദ് വ്യവസ്ഥയ്ക്ക് ഇതു ഗുണം ചെയ്യും. 

യോഗ, മലാക്കാമ്പ, ഖാദി തുടങ്ങിയ ഇന്ത്യൻ സംസ്കാരങ്ങൾക്കും ഉത്പന്നങ്ങൾക്കും ആഗോളതലത്തിൽ നിലവിൽ ലഭിക്കുന്ന സ്വീകാര്യതയെക്കുറിച്ചും മോദി വാചാലനായി. കഴിഞ്ഞ ഗാന്ധിജയന്തിക്ക് ദില്ലി കോണാട് പ്ലേസിലെ ഖാദി സ്റ്റോറിൽ നിന്നും ഒരു കോടി രൂപയുടെ ഖാദി ഉൽപന്നങ്ങൾ വിറ്റു പോയെന്നും ഖാദിയിൽ നെയ്യുന്ന കൊവിഡ് മാസ്കുകൾക്ക് ഇപ്പോൾ നല്ല പ്രചാരം ലഭിക്കുന്നുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു. ‌

Follow Us:
Download App:
  • android
  • ios