പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഭാഗത്തുനിന്ന് സിഖ് വംശജരുടെ വികാരങ്ങൾ പരിഗണിച്ചുകൊണ്ട് ഇത്തരം ഒരു നീക്കം ഉണ്ടായതിൽ അതിയായ സന്തോഷമുണ്ട് എന്നാണ് ദംദമി ടക്സൽനേതാവ് സംത് ഹർനാം സിംഗ് ബാബ കഴിഞ്ഞ ദിവസം പ്രതികരിച്ചത്
ഇക്കൊല്ലം തൊട്ട് ഡിസംബർ 26 'വീർ ബാൽ ദിവസ്' (Veer Bal Diwas) ആയി ആഘോഷിക്കാനുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ(PM Narendra Modi) തീരുമാനത്തെ അഭിനന്ദിച്ച് സിഖ് സംഘടനയായ ദംദമി ടക്സൽ(Damdami Taksal). 'സാഹിബ്‌സാദേകൾ'(Sahebzade) എന്നറിയപ്പെടുന്ന ഗുരു ഗോബിന്ദ് സിംഗിന്റെ നാലു മക്കളുടെ പ്രാണത്യാഗങ്ങളെ അനുസ്മരിച്ചുകൊണ്ട് അങ്ങനെ ഒരു ആഘോഷം വർഷാവർഷം നടത്തണം എന്നുള്ള സർക്കാർ തീരുമാനം പ്രഖ്യാപിച്ചുകൊണ്ട് ഇന്നലെയാണ് പ്രധാനമന്ത്രി ട്വീറ്റ് ചെയ്തത്.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഭാഗത്തുനിന്ന് സിഖ് വംശജരുടെ വികാരങ്ങൾ പരിഗണിച്ചുകൊണ്ട് ഇത്തരം ഒരു നീക്കം ഉണ്ടായതിൽ അതിയായ സന്തോഷമുണ്ട് എന്നാണ് ദംദമി ടക്സൽനേതാവ് സംത് ഹർനാം സിംഗ് ബാബ കഴിഞ്ഞ ദിവസം പ്രതികരിച്ചത്. "325 വർഷത്തിനിടക്ക് ഇന്നാട്ടിൽ ഭരണത്തിലുണ്ടായിരുന്ന ഒരാളും ഇത്തരത്തിൽ സാഹിബ്‌സാദേകളുടെ വീര രക്തസാക്ഷിത്വത്തെ ബഹുമാനിക്കുന്നതിനെപ്പറ്റി ചിന്തിച്ചിട്ടുപോലുമില്ല. അതുകൊണ്ടുതന്നെ ഈ അവസരം നരേന്ദ്ര മോദി എന്ന രാഷ്ട്ര നേതാവിനെ അഭിനന്ദിക്കാൻ ഉപയോഗിക്കുകയാണ്" എന്നാണ് അദ്ദേഹം പറഞ്ഞത്. ഇത്തവണ ഡിസംബർ 26 ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥും തന്റെ ഔദ്യോഗിക വസതിയിൽ വെച്ച് ഗുരുഗ്രന്ഥ സാഹിബ് ശിരസ്സിലേറ്റി, ഗുർബാനി കീർത്തനിൽ പങ്കെടുത്തുകൊണ്ട് വീർ ബാൽ ദിവസ് ആഘോഷിച്ചിരുന്നു. "സാഹിബ്‌സാദാ സൊറാവർ സിംഗ് ജിയും, സാഹിബ്‌സാദാ ഫത്തേ സിംഗ് ജിയും ജീവനോടെ ചുവരിൽ കുഴിച്ചു മൂടപ്പെട്ടു രക്തസാക്ഷിയായ ദിവസമാണ് വീർ ബാൽ ദിവസ് ആഘോഷിക്കാൻ വേണ്ടി തിരഞ്ഞെടുക്കപ്പെട്ടിട്ടുള്ളത്. സ്വന്തം സമുദായത്തിന് വേണ്ടി, ഇന്നാട്ടിലെ ജനങ്ങൾക്ക് നീതി തേടിയുള്ള ഈ പ്രാണത്യാഗങ്ങളെക്കുറിച്ച് പൊതുജനം അറിയേണ്ടതും അത്യാവശ്യമാണ് എന്നുതോന്നി" എന്നും ഈ പ്രഖ്യാപനം നടത്തിക്കൊണ്ടുള്ള മോദിയുടെ ട്വീറ്റിൽ ഉണ്ട്.
