ദില്ലി: പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​ക്കെ​തി​രെ സി​പി​ഐ രാ​ജ്യ​സ​ഭ എം​പി ബി​നോ​യ് വി​ശ്വം അ​വ​കാ​ശ ലം​ഘ​ന നോ​ട്ടി​സ് ന​ൽ​കി. രാ​ഷ്ട്ര​പ​തി​യു​ടെ ന​യ​പ്ര​ഖ്യാ​പ​ന​ത്തി​ന്മേ​ലു​ള്ള ന​ന്ദി​പ്ര​മേ​യ ച​ർ​ച്ച​യ്ക്കി​ടെ, മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍റെ പ്ര​സ്താ​വ​ന തെ​റ്റാ​യ രീ​തി​യി​ൽ വ്യാ​ഖ്യാ​നി​ച്ച് രാ​ജ്യ​സ​ഭ​യെ തെ​റ്റി​ദ്ധ​രി​പ്പി​ച്ചു​വെ​ന്ന് നോ​ട്ടി​സി​ൽ ചൂ​ണ്ടി​ക്കാ​ണി​ച്ചി​രി​ക്കു​ന്ന​ത്.

സ്വ​ന്തം രാ​ഷ്ട്രീ​യ നേ​ട്ട​ത്തി​നാ​യി പി​ണ​റാ​യി​യു​ടെ വാ​ക്കു​ക​ൾ വ​ള​ച്ചൊ​ടി​ക്കു​ക​യാ​യി​രു​ന്നെ​ന്നും ബി​നോ​യ് വി​ശ്വം പ​റ​ഞ്ഞു. പൗ​ര​ത്വ ഭേ​ദ​ഗ​തി നി​യ​മ​ത്തി​നെ​തി​രെ​യു​ള്ള സ​മ​ര​ത്തി​ൽ തീ​വ്ര​വാ​ദി​ക​ളു​ണ്ടെ​ന്ന് പി​ണ​റാ​യി വി​ജ​യ​നും സ​മ്മ​തി​ച്ച​താ​ണെ​ന്നാ​ണ് പ്ര​ധാ​ന​മ​ന്ത്രി ത​ന്‍റെ മ​റു​പ​ടി പ്ര​സം​ഗ​ത്തി​ൽ പ​റ​ഞ്ഞി​രു​ന്ന​ത്.