അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡന്റെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബേഴ്സിന്റെ എണ്ണം 7.03 ലക്ഷമാണ്. ബ്രസീൽ പ്രസിഡന്റെ ജൈർ ബോൾസനാരോയുടേത് 36 ലക്ഷവും
ദില്ലി: യൂട്യൂബ് (YouTube) സബ്സ്കൈബേഴ്സിന്റെ (Subscribers) എണ്ണത്തിൽ ലോക നേതാക്കളെ ബഹുദൂരം പിന്നിലാക്കി പ്രധാനമന്ത്രി നരേന്ദ്രമോദി (Narendra Modi). പ്രധാനമന്ത്രിയുടെ ഔദ്യോഗിക യൂട്യൂബിൽ സബ്സ്ക്രൈബേഴ്സിന്റെ എണ്ണം ഒരു കോടി കടന്നു. മറ്റ് ലോക നേതാക്കളുടെ സബ്സ്ക്രൈബേഴ്സിന്റെ എണ്ണം മോദിയിൽ നിന്ന് ഏറെ പിന്നിലാണ്.
അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡന്റെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബേഴ്സിന്റെ എണ്ണം 7.03 ലക്ഷമാണ്. ബ്രസീൽ പ്രസിഡന്റെ ജൈർ ബോൾസനാരോയുടേത് 36 ലക്ഷവും വൈറ്റ് ഹൌസിന്റേത് 19 ലക്ഷവുമാണ്. അതേസമയം കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ ചാനലിന്റെ സബ്സ്ക്രൈബേഴ്സിന്റെ എണ്ണം 5.25 ലക്ഷം മാത്രമാണ്.
ലോക നേതാക്കളുടെ സബ്സ്ക്രൈബേഴ്സിന്റെ എണ്ണം
- ജൈർ ബോൾസനാരോ (ബ്രസീൽ) –36 ലക്ഷം
- ആന്റെസ് മാനുവൽ ലോപ്പസ് ഒബ്രാഡെർ (മെക്സികോ) –30.7 ലക്ഷം
- ജോക്കോ വിഡോഡോ (ഇന്തോനേഷ്യ) –28.8 ലക്ഷം
- വൈറ്റ് ഹൌസ് –19 ലക്ഷം
- ജോ ബൈഡൻ –7.03 ലക്ഷം
ദേശീയ നേതാക്കളുടെ സബ്സ്ക്രൈബേഴ്സിന്റെ എണ്ണം
- രാഹുൽ ഗാന്ധി : 5.25 ലക്ഷം
- ശശി തരൂർ : 4.39 ലക്ഷം
- അസദുദ്ദീൻ ഒവൈസി –3.73 ലക്ഷം
- എം കെ സ്റ്റാലിൻ – 2.12 ലക്ഷം
- മനീഷ് സിസോദിയ– 1.37 ലക്ഷം
