ക്യാബിനറ്റ് സെക്രട്ടറിയായിരുന്ന സിന്‍ഹ 2019ലാണ് വിരമിച്ചത്. പിന്നീടാണ് അദ്ദേഹത്തെ ഉപദേഷ്ടാവായി പ്രധാനമന്ത്രി നിയമിച്ചത്. 

ദില്ലി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രിന്‍സിപ്പല്‍ ഉപദേഷ്ടാവ് പികെ സിന്‍ഹ സ്ഥാനത്തുനിന്ന് രാജിവെച്ചു. വ്യക്തിപരമായ കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് രാജി സമര്‍പ്പിച്ചത്. ഒന്നര വര്‍ഷത്തോളം പ്രധാനമന്ത്രിയുടെ ഉപദേഷ്ടാവായി ജോലി നോക്കിയതിന് ശേഷമാണ് രാജി. ക്യാബിനറ്റ് സെക്രട്ടറിയായിരുന്ന സിന്‍ഹ 2019ലാണ് വിരമിച്ചത്. പിന്നീടാണ് അദ്ദേഹത്തെ ഉപദേഷ്ടാവായി പ്രധാനമന്ത്രി നിയമിച്ചത്. 1977 ബാച്ച് ഐഎഎസ് ഓഫിസറായിരുന്ന സിന്‍ഹ, ഉത്തര്‍പ്രദേശ് കേഡറാണ്. ഒന്നാം മോദി സര്‍ക്കാറിന്റെ കാലത്ത് ക്യാബിനറ്റ് സെക്രട്ടറിയായിരുന്നു. നൃപേന്ദ്ര മിശ്ര എന്ന ഉദ്യോഗസ്ഥനും നേരത്തെ പ്രധാനമന്ത്രിയുടെ ഓഫിസില്‍ നിന്ന് രാജിവെച്ചിരുന്നു.