Asianet News MalayalamAsianet News Malayalam

ഉപഗ്രഹവേധമിസൈൽ ഇന്ത്യ വിജയകരമായി പരീക്ഷിച്ചു; വൻ നേട്ടമെന്ന് പ്രധാനമന്ത്രി

പ്രധാനമന്ത്രിയുടെ പ്രസ്താവന തത്സമയം. വളരെ പ്രധാനപ്പെട്ട ബഹിരാകാശനേട്ടം ഇന്ത്യയുടെ ഭാഗത്ത് നിന്ന് ഉണ്ടായിരിക്കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തോട്. 

pm modi speaking to nation live updates
Author
New Delhi, First Published Mar 27, 2019, 12:30 PM IST

ദില്ലി: ഇന്ത്യ വൻ ബഹിരാകാശനേട്ടം കൈവരിച്ചെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഭ്രമണം ചെയ്യുന്ന ഉപഗ്രഹത്തെ നശിപ്പിക്കാൻ കഴിയുന്ന ഉപഗ്രഹവേധ മിസൈൽ ഇന്ത്യ വികസിപ്പിച്ചെന്നാണ് മോദി വ്യക്തമാക്കിയത്. ഇന്ത്യ ഇത് വിജയകരമായി പരീക്ഷിച്ചെന്നും മോദി പറഞ്ഞു. 

ഈ നേട്ടം കൈവരിക്കുന്ന നാലാമത്തെ രാജ്യമാണ് ഇന്ത്യയെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഉപഗ്രഹത്തെ ആക്രമിച്ച് വീഴ്ത്തുന്നതിൽ ഇന്ത്യ വിജയിച്ചു. മൂന്ന് മിനിറ്റ് കൊണ്ടാണ് ഒരു ഉപഗ്രഹത്തെ ഇന്ത്യ ആക്രമിച്ച് വീഴ്‍ത്തിയത്. ചാരപ്രവൃത്തിക്കായി ഇന്ത്യക്ക് മേൽ നിരീക്ഷണം നടത്തിയാൽ ആ ഉപഗ്രഹത്തെ ഇന്ത്യക്ക് ആക്രമിച്ച് വീഴ്‍ത്താം. 

ബഹിരാകാശശക്തികളിൽ ഇന്ത്യ സ്വന്തം അധ്യായം എഴുതിച്ചേർത്തു. ചൈന, റഷ്യ, അമേരിക്ക എന്നീ രാജ്യങ്ങൾക്ക് ശേഷം ഈ നേട്ടം സ്വന്തമാക്കുന്ന നാലാമത്തെ രാജ്യമാണ് ഇന്ത്യ. പ്രവർത്തനക്ഷമമായ ഒരു ഉപഗ്രഹത്തെ ഇന്ത്യ ആക്രമിച്ച് തകർത്തു. അതിന് എ-സാറ്റ് എന്ന ആന്‍റി സാറ്റലൈറ്റ് ഉപയോഗിച്ച് വെടിവച്ച് വീഴ്ത്തി. മൂന്ന് മിനിറ്റ് കൊണ്ടാണ് ഈ മിഷൻ പൂ‍ർത്തിയായത്. ഇതിന് കൃത്യത ആവശ്യമായിരുന്നു. ഇന്ത്യൻ ശാസ്ത്രജ്ഞർ ആ മിഷൻ വിജയകരമായി പൂർത്തിയാക്കിക്കഴിഞ്ഞു. - മോദി പറഞ്ഞു.

ഇന്ന് ഇന്ത്യയുടെ പക്കൽ നിരവധി ഉപഗ്രഹങ്ങളുണ്ട്. പ്രതിരോധ, വാർത്താവിനിമയ, കാർഷികനിരീക്ഷണ ഉപഗ്രഹങ്ങൾ അങ്ങനെ നിരവധി ഉപഗ്രഹങ്ങൾ ഇന്ത്യയുടെ പക്കലുണ്ട്. ഈ ഉപഗ്രഹങ്ങളുടെയെല്ലാം സുരക്ഷ ഉറപ്പാക്കാനും ഈ മിഷൻ കൊണ്ട് കഴിയും. ഇത് രാജ്യത്തിന് പുതിയ ശക്തി നൽകും. അതിനാൽ ഇതിന് 'മിഷൻ ശക്തി' എന്ന് പേര് നൽകി. - മോദി പറ‍ഞ്ഞു. 

മോദിയുടെ പ്രസ്താവനയിലെ പ്രധാന വസ്തുതകൾ:

# എല്ലാ ഇന്ത്യക്കാരനും അഭിമാനത്തിന്‍റെ ദിവസമാണിന്ന്. കുറച്ചു സമയം മുമ്പ് നമ്മുടെ ശാസ്ത്രജ്ഞൻ 3000 കിലോമീറ്റർ ലോ എർത്ത് ഓർബിറ്റിൽ ലൈവ് ഉപഗ്രഹം വിക്ഷേപിച്ചു. 

# എ-സൈറ്റ് മിസൈൽ, മൂന്ന് മിനിറ്റ് കൊണ്ട് വിജയകരമായി ആ ഉപഗ്രഹം നശിപ്പിക്കാൻ കഴിഞ്ഞു. 

# മിഷൻ ശക്തി എന്നാണ് ഈ പദ്ധതിയുടെ പേരിട്ടിരുന്നത്. 

# ഭ്രമണപഥത്തിലുള്ള ചാര ഉപഗ്രഹത്തെ നശിപ്പിക്കാനുള്ള സാങ്കേതികവിദ്യ ഇന്ത്യ സ്വന്തമാക്കി. 

# ഈ നേട്ടം കൈവരിക്കുന്ന ലോകത്തെ നാലാമത്തെ രാജ്യമാണ് ഇന്ത്യ. 

 

Follow Us:
Download App:
  • android
  • ios