ദില്ലി: പ്രധാനമന്ത്രി നരേന്ദ്രമോദി ഉടന രാജ്യത്തെ അഭിസംബോധന ചെയ്തു സംസാരിക്കും. ഇന്ന് രാവിലെയാണ് ഒരു സന്ദേശം നൽകാനുണ്ടെന്നും അതിനായി വൈകിട്ട് രാജ്യത്തോട് സംസാരിക്കുമെന്നും മോദി അറിയിച്ചത്. കൊവിഡുമായി ബന്ധപ്പെട്ട എന്തെങ്കിലും പ്രഖ്യാപനമോ അറിയിപ്പോ മോദിയിൽ നിന്നുണ്ടാവും എന്നാണ് പൊതുവെയുള്ള അഭ്യൂഹം. 

മോദിയുടെ വാക്കുകൾ -

ജനതാകർഫ്യു മുതൽ രാജ്യം കെവിഡിനെതിരായ പോരാട്ടത്തിലാണ്. ഇന്ന് സ്ഥിതി മെച്ചപ്പെടുന്നുണ്ട്. ഉത്സവങ്ങളുടെ കാലത്ത് ജാഗ്രത കൈവിടരുത്. വൈറസ് ഇല്ലാതായിട്ടില്ല എന്ന് ഓർക്കണം. ഇന്ത്യയിലെ മരണ നിരക്ക് കുറവാണ്. പരിശോധനകളുടെ എണ്ണം തുടക്കം മുതൽ കൂട്ടാൻ കഴിഞ്ഞു

കൊവിഡ് മുന്നണി പോരാളികളുടെ ശ്രമഫലമായി സ്ഥിതി നിയന്ത്രിക്കാനായി. കൊവിഡ് ഭീഷണി അവസാനിച്ചു എന്ന മട്ടിൽ പലരും പെരുമാറുന്നു. പലയിടത്ത് നിന്നുമുള്ള ദൃശ്യങ്ങളിൽ നിന്ന് ഈ ജാഗ്രതക്കുറവ് ദൃശ്യമാണ്. ജാഗ്രതയില്ലാതെ പുറത്തിറങ്ങുന്നവർ മറ്റുള്ളവർക്ക് ഭീഷണിയാകും.
വിജയം നേടും വരെ ജാഗ്രത തുടരണം. കൊവിഡ് പ്രതിരോധ മരുന്ന് വരുന്നത് വരെ ഈ പോരാട്ടം തുടരണം. മരുന്ന് വരുമ്പോൾ ഓരോരുത്തർക്കും ഇത് എത്തിക്കാനുള്ള നടപടി സ്വീകരിച്ചു കഴിഞ്ഞു. ശത്രുവിനെയും രോഗത്തെയും കുറച്ചു കാണരുത്