ദില്ലി: പ്രധാനമന്ത്രി നരേന്ദ്ര മോദിയും റഷ്യൻ പ്രസിഡന്‍റ് വ്ളാഡിമിർ പുചിനും ജനുവരിയിൽ ജല്ലിക്കെട്ട് കാണാൻ എത്തും എന്ന വാർത്തകൾ നിഷേധിച്ച് കേന്ദ്രം. അടിസ്ഥാനരഹിതമായ വാർത്തയാന്നാണ് പ്രധാനമന്ത്രിയുടെ ഓഫീസ് പ്രതികരിച്ചത്. ചില തമിഴ് മാധ്യമങ്ങളാണ് മോദിയും പുചിനും ജല്ലിക്കെട്ട് കാണാനെത്തുമെന്ന് റിപ്പോര്‍ട്ട് ചെയ്തത്.