കാൺപൂർ സ്വദേശിയായ ശക്തി ഭാർഗവ എന്ന ഡോക്ടറാണ് ഷൂ എറിഞ്ഞത്. 

ദില്ലി: വാര്‍ത്താസമ്മേളനത്തിനിടെ ബിജെപി വക്താവ് ജി വി എല്‍ നരസിംഹ റാവുവിനെതിരെ യുവാവ് ഷൂ എറിഞ്ഞത് ശ്രദ്ധകിട്ടാനെന്ന് പൊലീസ്. കാൺപൂർ സ്വദേശിയായ ശക്തി ഭാർഗവ എന്ന ഡോക്ടറാണ് ഷൂ എറിഞ്ഞത്. യുവാവിനെതിരെ പരാതിയില്ലാത്തതിനാല്‍ മണിക്കൂറുകള്‍ നീണ്ട ചോദ്യ ചെയ്യലിന് ശേഷം വിട്ടയച്ചു.

മാലെഗാവ് സ്ഫോടനക്കേസില്‍ പ്രതിയായ പ്രഗ്യാ സിംഗ് താക്കൂർ ബിജെപിയില്‍ ചേരുന്നതുമായി ബന്ധപ്പെട്ട് നടത്തിയ വാര്‍ത്താ സമ്മേളനത്തിലായിരുന്നു ബിജെപി വക്താവിന് നേരെ ഷൂ ഏറുണ്ടായത്.