സുപ്രീംകോടതി അഭിഭാഷകയാണ് പോഷ് ആക്ട് രാഷ്ട്രീയ പാർട്ടികൾക്കും ബാധകമാക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതിയിൽ ഹർജി സമർപ്പിച്ചത്.

ദില്ലി: പോഷ് ആക്ട് (POSH Act) രാഷ്ട്രീയ പാർട്ടികൾക്കും ബാധകമാക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതിയിൽ പുതിയ ഹർജി.തെരഞ്ഞെടുപ്പ് കമ്മീഷന് ഇത് സംബന്ധിച്ച് നിവേദനം നൽകിയിട്ടും മറുപടിയില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഹർജി സമർപ്പിച്ചത്. രാഷ്ട്രീയ പാർട്ടികളെ ജോലിയിടമായി കാണാൻ ആകില്ലെന്ന് കേരള ഹൈക്കോടതി ഉത്തരവും ഹർജിയിൽ ചോദ്യം ചെയ്തിട്ടുണ്ട്. സുപ്രീംകോടതി അഭിഭാഷക യോഗ മായ ആണ് ഹർജിക്കാരി. യോഗ മായക്കായി അഭിഭാഷകൻ ശ്രീറാം പറക്കാട്ടാണ് സുപ്രീംകോടതിയിൽ ഹർജി സമർപ്പിച്ചത്. നേരത്തെ യോഗ മായ നൽകിയ റിട്ട ഹർജിയിൽ സുപ്രീംകോടതി ഇടപെട്ടിരുന്നില്ല. തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കാൻ ആയിരുന്നു അന്ന് കോടതിയുടെ നിർദ്ദേശം.

YouTube video player