ദില്ലി: സുപ്രീംകോടതി കടുപ്പിച്ചിട്ടും നിലപാട് മയപ്പെടുത്താതെ മുതിർന്ന അഭിഭാഷകൻ പ്രശാന്ത് ഭൂഷൺ. ജനാധിപത്യ സംവിധാനങ്ങൾ സംരക്ഷിക്കാൻ ജയിലിൽ പോകാൻ തയ്യാറാവണമെന്ന് പ്രശാന്ത് ഭൂഷൺ പറഞ്ഞു. 

സുപ്രീംകോടതിക്കെതിരെയും ചീഫ് ജസ്റ്റിസ് അടക്കമുള്ള ന്യായാധിപൻമാ‍ർക്കെതിരേയും നടത്തിയ വിവാദപ്രസ്താവനകളിൽ ഖേദം പ്രകടിപ്പിക്കാൻ തയ്യാറല്ലെന്ന് വ്യക്തമാക്കിയ പ്രശാന്ത് ഭൂഷണിന് നിലപാട് പുനരവലോകനം ചെയ്യാൻ സുപ്രീംകോടതി നൽകിയ സമയം ഞായറാഴ്ച അവസാനിക്കും. 

ജൂഡീഷ്യറിക്ക് ജനാധിപത്യസ്ഥാപനങ്ങളെ സംരക്ഷിക്കാനാകുന്നില്ലെന്നും കോടതികളിൽ നിന്നും സംരക്ഷണം കിട്ടുന്നത് ചില‍ർക്ക് മാത്രമാണെന്നും   പ്രശാന്ത് ഭൂഷൺ പറഞ്ഞു.