രണ്ട് ഘട്ടങ്ങളിലായി ആണ് ഈ വർഷം പത്മ പുരസ്കാരങ്ങൾ വിതരണം ചെയ്യുന്നത്. കേരളത്തിൽ നിന്ന് ശോശാമ്മ ഐപ്പ് ഇന്ന് പത്മശ്രീ പുരസ്കാരം ഏറ്റുവാങ്ങി.
ദില്ലി: പത്മ പുരസ്കാരങ്ങൾ (Padma Awards) വിതരണം ചെയ്ത് തുടങ്ങി. രണ്ട് ഘട്ടങ്ങളിലായി ആണ് ഈ വർഷം പത്മ പുരസ്കാരങ്ങൾ വിതരണം ചെയ്യുന്നത്. കേരളത്തിൽ നിന്ന് ശോശാമ്മ ഐപ്പ് (Soshamma Ipe) പ്രസിഡന്റ് രാം നാഥ് കോവിന്ദിൽ (Ram Nath kovind) നിന്ന് ഇന്ന് പത്മശ്രീ പുരസ്കാരം ഏറ്റുവാങ്ങി.
128 പേരെയാണ് ഈ വർഷം രാജ്യം പത്മ പുരസ്കാരങ്ങൾ നൽകി ആദരിക്കുന്നത്. കേരളത്തിൽ നിന്ന് നാല് പേരാണ് ഇക്കുറി പുരസ്കാരത്തിന് അർഹരായത്. ശോശാമ്മ ഐപ്പിന് പുറമേ കെ പി റാബിയ, ശങ്കരനാരായണ മേനോൻ, പി നാരായണക്കുറുപ്പ് എന്നിവരും പത്മശ്രീ പുരസ്കാരത്തിനർഹരായിരുന്നു. സാമൂഹിക പ്രവര്‍ത്തക കെ വി റാബിയ, കവിയും നിരൂപകനുമായ പി നാരായണ കുറുപ്പ് എന്നിവര്‍ക്ക് ആരോഗ്യപ്രശ്നങ്ങളാല്‍ പുരസ്കാരം വാങ്ങാനെത്തിയില്ല. കളരി പയറ്റ് ആചാര്യന്‍ ശങ്കരനാരായണ മേനോനടക്കം 64 പേര്‍ക്ക് അടുത്തയാഴ്ച പുരസ്കാരം നല്‍കും. 128 ജേതാക്കള്‍ക്ക് രണ്ട് ഘട്ടങ്ങളിലായാണ് പുരസ്കാരം നല്‍കുന്നത്.
അന്തരിച്ച സംയുക്ത സൈനിക മേധാവി ബിപിന്‍ റാവത്തിന് മരണാനന്തര ബഹുമതിയായി പ്രഖ്യാപിച്ച പത്മവിഭൂഷണ്‍ മക്കള്‍ ഏറ്റുവാങ്ങി. ഗീത ട്രസ്റ്റ് ബോര്‍ഡ് ചെയര്‍മാനായിരുന്ന രാധേ ശ്യാം ഖേംകക്കും മരണാനന്തര ബഹുമതിയായി നല്‍കിയ പത്മവിഭൂഷണ്‍ മകന്‍ രാഷ്ട്രപതിയില്‍ നിന്ന് സ്വീകരിച്ചു.
മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദ്, ടാറ്റാ സണ്‍സ് ചെയര്‍മാന്‍ എന്‍ ചന്ദ്രശേഖരന്‍ അടക്കം 8 പേര്‍ പത്മഭൂഷണ്‍ ഏറ്റുവാങ്ങി.
