മയക്കുമരുന്ന് നൽകി ബോധം കെടുത്തിയതിനുശേഷം പീഡിപ്പിച്ചെന്നാണ് ലോക്ജനശ്കതി പാര്‍ട്ടി പ്രവര്‍ത്തകയായ യുവതിയുടെ പരാതി നൽകിയത്. ഇതിന്‍റെ ദൃശ്യങ്ങള്‍ കാട്ടി തുടർച്ചയായി പീഡിച്ചിച്ചെന്നും പരാതിയിൽ പറയുന്നു.
ദില്ലി: പീഡന പരാതിയിൽ എൽ ജെ പി എംപി പ്രിൻസ് രാജിന് മുൻകൂർ ജാമ്യം ലഭിച്ചു. ദില്ലി ഹൈക്കോടതിയാണ് ജാമ്യം അനുവദിച്ചത്. മയക്കുമരുന്ന് നൽകി ബോധം കെടുത്തിയതിനുശേഷം പീഡിപ്പിച്ചെന്നാണ് ലോക്ജനശ്കതി പാര്‍ട്ടി പ്രവര്‍ത്തകയായ യുവതിയുടെ പരാതി നൽകിയത്. ഇതിന്‍റെ ദൃശ്യങ്ങള്‍ കാട്ടി തുടർച്ചയായി പീഡിച്ചിച്ചെന്നും പരാതിയിൽ പറയുന്നു.
മയക്കുമരുന്ന് നൽകി പീഡിപ്പിച്ചെന്ന് പരാതി, ലോക്സഭാ എംപിക്കെതിരെ ബലാത്സംഗത്തിന് കേസെടുത്ത് പൊലീസ്
മൂന്ന് മാസം മുമ്പാണ് കൊണാട്ട്പ്ലെയ്സ് പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയത്. എന്നാൽ പൊലീസ് കേസെടുക്കാൻ തയ്യാറായില്ല. തുടർന്ന് പെൺകുട്ടി കോടതിയെ സമീപിച്ചു. കേസിൽ ഇടപെട്ട കോടതി പരാതിയില്‍ അന്വേഷണം നടത്താൻ പൊലീസിന് നിർദ്ദേശം നൽകുകയായിരുന്നു. എൽ ജെ പി നേതാവ് ചിരാഗ് പാസ്വാന്റെ ബന്ധുവാണ് പ്രിൻസ് രാജ് പാസ്വാൻ. പാര്‍ട്ടി പിളര്‍ന്നതോടെ ചിരാഗിന്‍റെ എതിര്‍ ചേരിക്കൊപ്പമാണ് പ്രിന്‍സ് രാജ് പാസ്വാന്‍.
പെൺകുട്ടിക്കെതിരെ അപകീർത്തിപരമായ പരാമർശങ്ങൾക്ക് താൻ നേരത്തെ പരാതി നൽകിയിട്ടുണ്ടെന്നാണ് പ്രിൻസ് പാസ്വാൻ നേരത്തെ പ്രതികരിച്ചത്. പെൺകുട്ടി തനിക്കെതിരെ അപകീർത്തിപരമായ പരാമർശങ്ങൾ നേരത്തെ നടത്തിയിരുന്നുവെന്നും ഇതിന് പെൺകുട്ടിക്കെതിരെ കേസ് എടുത്തിട്ടുണ്ടെന്നും പ്രിൻസ് പറഞ്ഞിരുന്നു.
