Asianet News MalayalamAsianet News Malayalam

പൊലീസ് കസ്റ്റഡിയില്‍ ഗസ്റ്റ് ഹൌസിലെ മുറി വൃത്തിയാക്കി പ്രിയങ്ക; നിരാഹാര സമരത്തിലെന്നും റിപ്പോര്‍ട്ട്

ഞായറാഴ്ച രാത്രി വൈകി ഏറെ നാടകീയ സംഭവങ്ങള്‍ക്ക് ശേഷമാണ് പ്രിയങ്കയെ അറസ്റ്റ് ചെയ്തത്.  പിടിച്ച് വലിച്ച പൊലീസുകാരോട് രൂക്ഷമായി പ്രതികരിക്കുന്ന പ്രിയങ്ക ഗാന്ധിയുടെ ദൃശ്യങ്ങളും ഇതിനോടകം പുറത്തുവന്നിട്ടുണ്ട്. ഞായറാഴ്ട ലഖിംപൂര്‍ ഖേരിയില്‍ നടന്ന അക്രമത്തില്‍ എട്ട് പേരാണ് കൊല്ലപ്പെട്ടത്. 

Priyanka Gandhi cleans the room where up police detained her
Author
Sitapur, First Published Oct 4, 2021, 1:11 PM IST

അറസ്റ്റിലായതിന് പിന്നാലെ സിതാപൂരില്‍ കസ്റ്റഡിയില്‍ വച്ചിരിക്കുന്ന പൊലീസ് ഗസ്റ്റ് ഹൌസ് വൃത്തിയാക്കി(Sweeps Room where detained) കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി(Priyanka Gandhi). ഉത്തര്‍പ്രദേശിലെ ലഖിംപൂര്‍ ഖേരിയില്‍( Lakhimpur Kheri ) ഇന്നലെ നടന്ന അക്രമങ്ങളില്‍ ( Lakhimpur Kheri incident)കൊല്ലപ്പെട്ട കര്‍ഷകരുടെ കുടുംബങ്ങളെ സന്ദര്‍ശിക്കാനെത്തിയ പ്രിയങ്കയെ ഉത്തര്‍ പ്രദേശ് പൊലീസ് (U P Police) തടഞ്ഞിരുന്നു. ഇതിന് പിന്നാലെ പ്രിയങ്കയെ വലിച്ചുപിടിച്ച് പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. പിന്നാലെ അറസ്സിലായി.

ലക്നൌവ്വില്‍ നിന്ന് 50 കിലോമീറ്റര്‍ അകലെയുള്ള സിതാപൂരിലെ പൊലീസ് ഗസ്റ്റ് ഹൌസിലാണ് പ്രിയങ്കയെ കസ്റ്റഡിയില്‍ പാര്‍പ്പിച്ചിരിക്കുന്നത്. ഇവിടം വൃത്തിയാക്കിയ ശേഷം പ്രിയങ്ക നിരാഹാര പ്രതിഷേധത്തിലാണെന്നാണ് എന്‍ഡി ടിവി റിപ്പോര്‍ട്ട് ചെയ്യുന്നത്. ഞായറാഴ്ച രാത്രി വൈകി ഏറെ നാടകീയ സംഭവങ്ങള്‍ക്ക് ശേഷമാണ് പ്രിയങ്കയെ അറസ്റ്റ് ചെയ്തത്.  പിടിച്ച് വലിച്ച പൊലീസുകാരോട് രൂക്ഷമായി പ്രതികരിക്കുന്ന പ്രിയങ്ക ഗാന്ധിയുടെ ദൃശ്യങ്ങളും ഇതിനോടകം പുറത്തുവന്നിട്ടുണ്ട്.

ഞായറാഴ്ട ലഖിംപൂര്‍ ഖേരിയില്‍ നടന്ന അക്രമത്തില്‍ എട്ട് പേരാണ് കൊല്ലപ്പെട്ടത്. നാല് കര്‍ഷകരും കര്‍ഷകര്‍ക്ക് നേരെ ഓടിച്ചെത്തിയ വാഹനങ്ങളിലുണ്ടായ നാലുപേരുമാണ് കൊല്ലപ്പെട്ടതെന്നാണ് ഉത്തര്‍ പ്രദേശ് പൊലീസ് വിശദമാക്കുന്നത്. ഉത്തര്‍പ്രദേശിലെ ലഖിംപൂര്‍ ഖേരിയില്‍ മന്ത്രിമാ‍ര്‍ക്കെതിരെ നടന്ന പ്രതിഷേധത്തിലേക്ക് വാഹനമോടിച്ച് കേറ്റിയതോടെയാണ് ഇന്നലെ ഈ മേഖലയില്‍ അക്രമം നടന്നത്.

ലഖിംപൂര്‍ ഖേരി സംഭവത്തില്‍ കേന്ദ്രമന്ത്രി അജയ്കുമാർ മിശ്രയുടെ മകനെതിരെ കേസെടുത്തു. കൊലപാതകം ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തിയാണ് ആശിഷ് മിശ്രയ്ക്കെതിരെ കേസെടുത്തത്. ആശിഷിന് പുറമേ മറ്റ് പതിനാല് പേർക്കെതിരെയും കേസെടുത്തിട്ടുണ്ട്. ആശിഷാണ് കാറോടിച്ച് കയറ്റിയതെന്നാണ് കർഷക സംഘടനകൾ ആരോപിക്കുന്നത്. സ്ഥിതി മെച്ചപ്പെടുന്നത് വരെ രാഷ്ട്രീയ നേതാക്കളെ ലഖിംപുരിലേക്ക് എത്താൻ അനുവദിക്കില്ലെന്നാണ് യുപി പൊലീസിന്റെ നിലപാട്. 
 

Follow Us:
Download App:
  • android
  • ios