ഭരണഘടന അനുശാസിക്കുന്ന തത്ത്വങ്ങൾക്കനുസൃതമായി നിലകൊള്ളാൻ ആളുകൾ ശപഥം ചെയ്യണമെന്നും പ്രിയങ്ക പറഞ്ഞു.
ദില്ലി: ഭരണഘടനാ ദിനത്തിൽ സർക്കാരിനെതിരെ വിമർശനവുമായി കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി. രാജ്യത്ത് അധികാരത്തിലിരിക്കുന്ന ആളുകൾ ഭരണഘടനയുടെ മൂല്യങ്ങളെ ചതിയിൽപ്പെടുത്താനും ജനാധിപത്യത്തിൽ ജനങ്ങളുടെ ശക്തികളെ ദുർബലപ്പെടുത്താനും ശ്രമിക്കുകയാണെന്ന് പ്രിയങ്ക ഗാന്ധി പറഞ്ഞു.
ഭരണഘടന അനുശാസിക്കുന്ന തത്ത്വങ്ങൾക്കനുസൃതമായി നിലകൊള്ളാൻ ആളുകൾ ശപഥം ചെയ്യണമെന്നും പ്രിയങ്ക പറഞ്ഞു. 'ഇന്ന് ഭരണഘടനാ ദിനമാണ്, അധികാരത്തിലുള്ള ആളുകൾ ഭരണഘടനയുടെ മൂല്യങ്ങൾ മറികടന്ന് ജനാധിപത്യത്തിൽ ജനങ്ങളുടെ ശക്തിയെ ദുർബലമാക്കുകയാണ്'- പ്രിയങ്ക ഗാന്ധി ട്വീറ്റ് ചെയ്തു.
ഇന്ന് ഇന്ത്യൻ ഭരണഘടന എഴുപത് വയസ്സ് പൂർത്തിയാക്കുകയാണ്. 1949 നവംബർ ഇരുപത്തി ആറിന് ഭരണഘടനാ നിർമാണസഭ അംഗീകരിച്ച നമ്മുടെ ഭരണഘടന 1950 ജനുവരി ഇരുപത്തി ആറിനാണ് നിലവിൽ വന്നത്. 2015 മുതലാണ് നവംബർ ഇരുപത്തി ആറ് ഭരണഘടനാ ദിനമായി ആചരിക്കാൻ തുടങ്ങിയത്.
