കൊല്ലപ്പെട്ട ഭീകരരുടെ പേര് വിവരങ്ങളോ, ഇവർ ഏത് സംഘടനയിൽ പെട്ടവരാണെന്നോ വ്യക്തമായിട്ടില്ല. സ്ഥലത്ത് ഇപ്പോഴും സുരക്ഷ സന്നാഹം തുടരുന്നുണ്ട്

ദില്ലി: ജമ്മു കശ്മീരിലെ പുൽവാമയിൽ ഭീകരരും സൈന്യവും തമ്മിൽ ഏറ്റുമുട്ടലില്‍ മൂന്ന് ഭീകരരെ സൈന്യം വധിച്ചു. കൊല്ലപ്പെട്ടവർക്ക് നൗഗാമിലെ ഭീകരാക്രമണവുമായി ബന്ധമുണ്ടെന്ന് ജമ്മു കശ്മീർ പൊലീസ് അറിയിച്ചു. ഇന്ന് പുലർച്ചെയാണ് പുൽവാമയിലെ ഒരു കെട്ടിടത്തിൽ ഭീകരർ ഒളിച്ചിരിക്കുന്നതായി വിവരം ലഭിച്ചത്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

തുടർന്ന് സൈന്യം നടത്തിയ പ്രത്യാക്രമണത്തിലാണ് ഭീകരർ കൊല്ലപ്പെട്ടത്. കൊല്ലപ്പെട്ട ഭീകരരുടെ പേര് വിവരങ്ങളോ, ഇവർ ഏത് സംഘടനയിൽ പെട്ടവരാണെന്നോ വ്യക്തമായിട്ടില്ല. സ്ഥലത്ത് ഇപ്പോഴും സുരക്ഷ സന്നാഹം തുടരുന്നുണ്ട്.