Asianet News MalayalamAsianet News Malayalam

ഗവർണർ മന്ത്രിസഭയുടെ ഉപദേശം അനുസരിക്കണം, വിവേചനാധികാരം ഇല്ലെങ്കിൽ സ്വതന്ത്ര തീരുമാനം പാടില്ല: സുപ്രീം കോടതി

നിയമസഭാ സമ്മേളനത്തിന്റെ നിയമസാധുത ചോദ്യം ചെയ്ത ഗവർണറുടെ നിലപാടിനെ സുപ്രീം കോടതി വിമർശിച്ചു

Punjab Govt vs Governor case Supreme court verdict kgn
Author
First Published Nov 10, 2023, 3:45 PM IST

ദില്ലി: ഗവർണർ പ്രവർത്തിക്കേണ്ടത് സംസ്ഥാന മന്ത്രിസഭയുടെ ഉപദേശത്തിന് അനുസരിച്ചാണെന്ന് സുപ്രീം കോടതി. പഞ്ചാബ് സർക്കാരും ഗവർണറും തമ്മിലുള്ള നിയമപോരാട്ടത്തിലെ വിധിയിലാണ് സുപ്രീം കോടതി ഇക്കാര്യം പറഞ്ഞത്. വിവേചന അധികാരം ഇല്ലാത്ത വിഷയങ്ങളിൽ ഗവർണർക്ക് സ്വതന്ത്രമായി തീരുമാനമെടുക്കാനാവില്ല. നിയമ നിർമ്മാണ സഭകളിൽ പ്രധാന അധികാരം സ്പീക്കർക്കാണ്. സമ്മേളനങ്ങൾ അവസാനിപ്പിക്കാനോ അനിശ്ചിതകാലത്തേക്ക് പിരിയാനോ അധികാരം സ്പീക്കർക്കാണ്. പഞ്ചാബിൽ നിയമസഭ സമ്മേളനം ചേർന്നത് ചട്ടവിരുദ്ധമായല്ലെന്ന് പറഞ്ഞ കോടതി ഗവർണറുടെ നിലപാട് തള്ളി. നിയമസഭാ സമ്മേളനത്തിന്റെ നിയമസാധുത ചോദ്യം ചെയ്ത ഗവർണറുടെ നിലപാടിനെ സുപ്രീം കോടതി വിമർശിച്ചു. ബില്ലുകളിൽ തീരുമാനം എടുക്കാൻ ഗവർണർക്ക് കോടതി നിർദ്ദേശം നൽകി.

 

Follow Us:
Download App:
  • android
  • ios