തന്‍റെ ഭര്‍ത്താവിന് എന്തെങ്കിലും സംഭവിച്ചാല്‍ ബീഹാറിലെയും ജാര്‍ഖണ്ഡലിലെയും ജനങ്ങള്‍ റോഡിലിറങ്ങുമെന്നും റാബ്റി പറഞ്ഞു.
പാറ്റ്ന: ഭര്‍ത്താവിന്‍റെ ജീവന്‍ അപകടത്തിലാണെന്നും ജയിലിലുള്ള ലാലു പ്രസാദ് യാദവിനെ കാണാന്‍ മകന്‍ തേജസ്വി യാദവിനെ അനുവദിച്ചില്ലെന്നും റാബ്റി ദേവി. തന്‍റെ ഭര്‍ത്താവിന് എന്തെങ്കിലും സംഭവിച്ചാല്‍ ബീഹാറിലെയും ജാര്‍ഖണ്ഡലിലെയും ജനങ്ങള്‍ റോഡിലിറങ്ങുമെന്നും റാബ്റി പറഞ്ഞു.
അദ്ദേഹത്തെ കാണാനായി തേജസ്വിനി ഇന്ന് ജയിലില്‍ പോയെങ്കിലും അതിന് സാധിച്ചില്ല. ലാലു പ്രസാദ് യാദവിനെയും അദ്ദേഹത്തിന്‍റെ മുഴുവന്‍ കുടുംബാംഗങ്ങളെയും കേന്ദ്ര- സംസ്ഥാന സര്‍ക്കാറുകള്‍ കൊലപ്പെടുത്താനാണ് ശ്രമിക്കുന്നതെങ്കില്‍ അതിന് അവര്‍ക്ക് കഴിയും. എന്നാല്‍ ഇത്തരം ഏകാധിപത്യം അനുവദിക്കില്ലെന്നും റാബ്റി പറഞ്ഞു.
ആശുപത്രിയില്‍ പ്രവേശിപ്പിച്ച അച്ഛനെ കാണാന്‍ ബിജെപി സര്‍ക്കാര്‍ അനുവദിച്ചില്ലെന്ന് ഏപ്രില്‍ ഏഴിന് തേജ്വസി യാദവ് ആരോപിച്ചിരുന്നു. ലാലു പ്രസാദ് യാദവിന് വേണ്ട രീതിയിലുള്ള ചികിത്സ നല്‍കുന്നില്ലെന്നും തേജ്വസി ആരോപിച്ചിരുന്നു.
