ഗോത്രവര്‍ഗക്കാരുടെ ആചാര തലപ്പാവ് അണിഞ്ഞായിരുന്നു രാഹുലിന്‍റെ നൃത്തം. ഝാര്‍ഖണ്ഡിലെ തെരഞ്ഞെടുപ്പ് റാലിക്കിടെയും രാഹുല്‍ ഗാന്ധി നൃത്തം ചെയ്തിരുന്നു.
റായ്പൂര്‍: ഛത്തീസ്ഗഢ് റായ്പൂരില്‍ നടക്കുന്ന നാഷണല്‍ ട്രൈബല്‍ ഡാന്‍സ് ഫെസ്റ്റിവലില്‍ (രാഷ്ട്രീയ ആദിവാസി നൃത്ത മഹോത്സവ്) തലപ്പാവണിഞ്ഞ് ചെണ്ടകൊട്ടി നൃത്തം വെക്കുന്ന രാഹുല്‍ ഗാന്ധിയുടെ വീഡിയോ വൈറലാകുന്നു. ഗോത്രവര്‍ഗക്കാരുടെ ആചാര തലപ്പാവ് അണിഞ്ഞായിരുന്നു രാഹുലിന്‍റെ നൃത്തം. ഗോത്ര വിഭാഗത്തിന്‍റെ സംസ്കാരവും പാരമ്പര്യവും പൊതുസമൂഹത്തിലെത്തിക്കുക എന്ന ഉദ്ദേശ്യത്തോടെയാണ് ഫെസ്റ്റ് സംഘടിപ്പിക്കുന്നതെന്നും പങ്കെടുക്കാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഛത്തീസ്ഗഢ് മുഖ്യമന്ത്രി ഭൂപേഷ് ബാഗല്‍ അടക്കമുള്ള പാര്‍ട്ടി നേതാക്കള്‍ രാഹുലിന്‍റെ നൃത്തം സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ചു. കോണ്‍ഗ്രസ് നേതാക്കളായ ഗുലാം നബി ആസാദ്, ആനന്ദ് ശര്‍മ, അഹമദ് പട്ടേല്‍, മോത്തിലാല്‍ വോറ, കെ സി വേണുഗോപാല്‍ എന്നിവരും പരിപാടിയില്‍ പങ്കെടുത്തു. ഝാര്‍ഖണ്ഡിലെ തെരഞ്ഞെടുപ്പ് റാലിക്കിടെയും രാഹുല്‍ ഗാന്ധി നൃത്തം ചെയ്തിരുന്നു.
