ദില്ലി: പുതിയ കോണ്‍ഗ്രസ് അധ്യക്ഷനെ കണ്ടെത്താത്തതില്‍ പ്രവര്‍ത്തക സമിതിയില്‍ ക്ഷുഭിതനായി രാഹുല്‍ ഗാന്ധി. ഇന്ന് രണ്ടാം തവണ ചേര്‍ന്ന പ്രവര്‍ത്തക സമിതിയിലും രാഹുല്‍ ഗാന്ധി അധ്യക്ഷ സ്ഥാനത്ത് തുടരണമെന്ന് തന്നെയായിരുന്നു നേതാക്കളുടെ ആവശ്യം. തുടര്‍ന്ന് രാഹുല്‍ യോഗത്തില്‍ ക്ഷുഭിതനായി.

നെഹ്റു കുടുംബത്തില്‍ നിന്നും ആരും എത്തിയില്ലെങ്കില്‍ കോണ്‍ഗ്രസിന് നിലനില്‍പ്പില്ലേയന്ന് രാഹുല്‍ യോഗത്തില്‍ ചോദിച്ചെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ നേതാക്കള്‍ ഇതിനോട് പ്രതികരിച്ചിട്ടില്ല. ഇതിനിടെ സോണിയ ഗാന്ധി ഇടക്കാല അധ്യക്ഷയായി എത്തണമെന്ന് പ്രവര്‍ത്തക സമിതിയില്‍ ആവശ്യമുയര്‍ന്നിരുന്നു.യോഗത്തിനിടെ രാഹുല്‍ മടങ്ങി.