നരേന്ദ്ര മോദി സർക്കാർ ഒരു വർഷത്തിനുള്ളിൽ താഴെ വീഴുമെന്ന് ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി പ്രവചിച്ചു. സർക്കാരിനുള്ളിൽ ആഭ്യന്തര കലഹം രൂക്ഷമാണെന്നും വിവരങ്ങൾ ചോർന്നു കിട്ടുന്നുണ്ടെന്നും അദ്ദേഹം അവകാശപ്പെട്ടു. എന്നാൽ, ഇത് തെറ്റായ പ്രചാരണമാണെന്നും ആഭ്യന്തര കലഹം കോൺഗ്രസിലാണെന്നും ബിജെപി പ്രതികരിച്ചു

ദില്ലി: നരേന്ദ്ര മോദി സര്‍ക്കാ‍ര്‍ ഒരു വര്‍ഷം കൊണ്ട് വീഴുമെന്ന് ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. അടുത്ത കൊല്ലം മോദി പ്രധാനമന്ത്രിയായിരിക്കില്ല. സര്‍ക്കാരില്‍ ആഭ്യന്തര കലഹം രൂക്ഷമാണെന്നും, അകത്തെ വിവരങ്ങള്‍ പ്രതിപക്ഷത്തിന് ചോര്‍ന്ന് കിട്ടുന്നുണ്ടെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. രാഹുല്‍ ഗാന്ധി തെറ്റായ പ്രചാരണം നടത്തുകയാണെന്നും ആഭ്യന്തര കലഹം കോണ്‍ഗ്രസിലാണ് കടുത്തിരിക്കുന്നതെന്നും ബി ജെ പി വക്താവ് ഷെഹ്സാദ് പുനെവാലെ പ്രതികരിച്ചു.

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

YouTube video player